പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ ദിവസം ആരംഭം കുറിച്ചു. വില്യം& കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ ചിത്രത്തിന് ഇനിയും നാമകരണം ചെയ്തിട്ടില്ല. പ്രശസ്‌ത സംവിധായകൻ എം.എ നിഷാദിൻ്റേതാണ് തിരക്കഥ. മധുര മനോഹരമായ നിരവധി ഗാനങ്ങൾ മലയാള സിനിമക്കു നൽകിയ ജെറി അമൽദേവ് നല്ലൊരു ഇടവേളക്കുശേഷം ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

ജെറി അമൽദേവിനോടൊപ്പം എം.ജി. ശ്രീകുമാർ ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് മനു മഞ്ജിത്തിന്റേതാണു ഗാനങ്ങൾ. പ്രമുഖ താരങ്ങൾക്കൊപ്പം ഭക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സൂപ്പർ താരവും ഈ ചിത്രത്തിൽ എത്തുന്നു. ഉടൻ തന്നെ ചിത്രത്തിൻ്റെ ടൈറ്റിലും അഭിനേതാക്കളുടെ പേരു വിവരവും പുറത്തുവിടുമെന്ന് സംവിധായകൻ സാദത്ത് പറഞ്ഞു ജുബിൻ ജേക്കബിൻ്റേതാണു സംഭാഷണം. ഛായാഗ്രഹണം – അനിൽ വിജയ് . മെയ് മധ്യത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു
വാഴൂർ ജോസ് .
















