മോഹിനിയാട്ടത്തിലൂടെ പ്രേക്ഷക പ്രശംസ നേടുകയാണ് നടി കലാരഞ്ജിനി. സഹോദരിമാരായ കല്‍പ്പനയും ഉര്‍വ്വശിയും തിളങ്ങിയ കോമഡിയില്‍ താനും മിടുക്കിയാണെന്ന് മലയാള സിനിമയെ ഓര്‍മപ്പെടുത്തുകയാണ് താരം. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം സംസാരിക്കുന്നത് കലാരഞ്ജിനിയുടെ ഗംഭീര പ്രകടനത്തെ പറ്റിയാണ്.
മലയാളികളുടെ പ്രിയപ്പെട്ട താരസഹോദരിമാരാണ് കലാരഞ്ജിനിയും കല്‍പ്പനയും ഉര്‍വശിയും. മരണം കല്‍പ്പനയെ കവര്‍ന്നെടുത്തുവെങ്കിലും ആ കഥാപാത്രങ്ങള്‍ മലയാളി ഒരിക്കലും മറക്കില്ല. തന്നെ ഞെട്ടിച്ചിട്ടുള്ള നടിയാണ് കല്‍പ്പനയെന്നാണ് കലാരഞ്ജിനി പറയുന്നത്. ക്ലബ് എഫ്എമ്മി നല്‍കിയ അഭിമുഖത്തില്‍ കലാരഞ്ജിനി സഹോദരിമാരെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
”എന്നെ ഞെട്ടിച്ചിട്ടുള്ള നടി കല്‍പ്പനയാണ്. ഉര്‍വശി ചെയ്യുന്നില്ല എന്നല്ല. എന്നെ ഞെട്ടിച്ച നടി കല്‍പ്പനയാണ്. നിമിഷം നേരം കൊണ്ടാണ് അവളുടെ ഭാവം മാറുന്നത്. ചിരിക്കത്തു പോലുമില്ല. അത് എനിക്ക് വിസ്മയം തന്നെയാണ്. അന്നും ഇന്നും. പൊടിമോളും. ഞങ്ങളുടെ വീട്ടിലുള്ളവരല്ലാതെ പുറത്തുള്ളവരെ പറഞ്ഞാല്‍ ഒരുപാടുണ്ട്. സുകുമാരി മുതല്‍. എല്ലാ വേഷവും ചെയ്യാന്‍ കഴിയുന്ന നടിയായിരുന്നു സുകുമാരി. ഏത് വേഷത്തില്‍ വന്നാലും അത് തന്നെയായി ജീവിക്കുന്ന നടി. അതൊക്കെ വിസ്മയം തന്നെയാണ്. കെപിഎസി ലളിതയുമുണ്ട്.” കലാരഞ്ജിനി പറയുന്നു.
”കല്‍പ്പനയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ അവസാനം ചെയ്ത ചാര്‍ലി വരെ നിരവധിയുണ്ട്. പഴുപതിയിലെ യുഡിസി. എന്താ ചെയ്ഞ്ച്. ഒന്നും മറക്കാന്‍ പറ്റില്ല. ലാലേട്ടന്റെ കൂടെ എന്നും എപ്പോഴും. അതൊക്കെ ഒരു നിമിഷം കൊണ്ടല്ലേ മാറുന്നത്. കല്‍പ്പനയുടേതായി ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഉര്‍വ്വശി വേറെ, അത് മറ്റൊരു മാസാണ്. പൊടിമോള്‍ ഭരതനാട്യം കണ്ട് കൊള്ളം ചേച്ചി നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു” എന്നും കലാരഞ്ജിനി പറയുന്നു.
















