വിഷുവിന് സദ്യയ്ക്കു മാത്രമല്ല കഞ്ഞിക്കും പ്രാധന്യമുണ്ട്. രുചികരവും ഗുണപ്രദവുമായ വിഷുക്കഞ്ഞി ഒരുതവണയെങ്കിലും കഴിച്ചു നോക്കൂ.
ചേരുവകള്‍
പച്ചരി-1 കിലോ
ചെറുപയര്‍- 1/2 കിലോ
ശര്‍ക്കര- 1/2 കിലോ
തേങ്ങാപ്പാല്‍- ഒന്നാം പാൽ, രണ്ടാം പാൽ
നെയ്യ്- ആവശ്യത്തിന്
കശുവണ്ടി- ആവശ്യത്തിന്
ഏലയ്ക്ക- ആവശ്യത്തിന്
ചുക്ക്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ അരകിലോ ചെറുപയർ വേവിച്ചെടുക്കാം. പയർ പകുതി വെന്തു വരുമ്പോൾ പച്ചരി കഴുകി ഇട്ടു കൊടുക്കണം. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്തു തിളപ്പിക്കാം. അരി വെന്തു കഴിയുമ്പോൾ നെയ്യും, ഏലയ്ക്ക പൊടിച്ചതും, ചുക്കും ചേർക്കാം. ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി, മുന്തിരി, എന്നിവ വറുക്കാം. ഇതും കഞ്ഞിയിലേയ്ക്കു ചേർക്കാം. തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് അടുപ്പണക്കാം. ഇനി ചൂടോടെ കഞ്ഞി വിളമ്പി കഴിക്കാം.
















