ഈ വിഷു വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം കിടിലൻ സിനിമകൾ കണ്ട് ആഘോഷിച്ചാലോ ? ഇത്തവണ ഒടിടിയിൽ ഒരുപിടി വമ്പൻ റിലീസുകളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്. ഒടിടിയിൽ എത്തിയ പുതിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ ?
സംഭവം അധ്യായം ഒന്ന്
ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മികച്ച പ്രേക്ഷക, നിരൂപ പ്രശംസ നേടിയ ‘സംഭവം അദ്ധ്യായം ഒന്ന്’. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ സെന്തിൽ കൃഷ്ണാ, അസ്സിംജമാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷു ദിനത്തിൽ ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
ആപ് കൈസേ ഹോ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ആപ് കൈസേ ഹോ. 2025 ഫെബ്രുവരി 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു വർഷത്തിനിപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. വിഷു ദിനത്തിൽ മനോരമാ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഹാൽ
ഷെയിന്‍ നിഗം നായകനായ ഹാല്‍ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായ ‘ഹാല്‍’ സംവിധാനം ചെയ്തത് വീര ആണ്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. SunNXTലും മനോരമ മാക്സിലും ചിത്രം കാണാം.
കണിമംഗലം കോവിലകം
‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് മോഹന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘കണിമംഗലം കോവിലകം.’ ഹൊറർ-കോമഡി ജോണറിലൊരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, സ്മിനു സിജോ, ശരത് സഭ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. SunNXTൽ ചിത്രം കാണാം.
തായ് കിഴവി
തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായ ‘തായ് കിഴവി’ ഒടിടിയിലെത്തി. ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുകേശനാണ്. സീനിയർ താരം രാധിക ശരത്കുമാർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
മസ്തിഷ്ക മരണം
കൃഷാന്ദ് സംവിധാനം ചെയ്ത ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ ഒടിടിയിലെത്തി. 2046 കാലഘട്ടത്തിലെ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് മസ്തിഷ്ക മരണം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
വലതുവശത്തെ കള്ളൻ
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ ഒടിടിയിൽ എത്തി. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, കെ.ആർ. ഗോകുൽ, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ്.കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്
സൈജു കുറുപ്പും സണ്ണി വെയ്നും ഒന്നിക്കുന്ന സൂപ്പർനാച്ചുറൽ ഡ്രാമയായ ‘റിട്ടൺ & ഡയറക്റ്റഡ് ബൈ ഗോഡ്’ ഒടിടിയിലെത്തി. ഒരു ദൈവീക വെളിപാടിന് ശേഷം ജീവിതം മാറിമറിയുന്ന സിനിമാ സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ദാസ്, ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മനോരമ മാക്സിൽ ചിത്രം കാണാം.
കാട്ടാൻ
വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന പുതിയ തമിഴ് വെബ് സീരീസ് ‘കാട്ടാൻ’ ഒടിടിയിൽ എത്തി. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ വേഷങ്ങളിൽ ഒന്നായ ‘കാട്ടാൻ’ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
















