വാഴ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം സംവിധായകൻ വിപിൻ ദാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘വാഴ 3 – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാഴ 3 ക്ക് എങ്ങും വിമർശന കമന്റുകൾ ആണ് വരുന്നത്.
‘ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ’, എന്നാണ് ചിലരുടെ കമന്റുകൾ. ‘ഇവരുടെ കഥ എന്താവും? എന്തായാലും ബജറ്റ് കുറവ് ആയിരിക്കും പടത്തിന്. ഇവളുമാര് ഏറ്റവും കൂടുതല്‍ വീട്ടിലും ഫോണിലും അല്ലെ. ഭ്രമയുഗം പേരെ ഒരു വീട്, നാല് പേര്. സ്കൂള്‍ അപ്പുറത്തെ വീട്, അടുത്തുള്ള കട കഴിഞ്ഞു’, എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. “പെണ്ണുങ്ങളുടെ കഥയാണോ? എങ്കിൽ സിനിമയ്ക്ക് തീരുമാനം ആയി, ഒന്ന് ഹൈപ്പിൽ വന്നതായിരുന്നു.
പേര് കേട്ടതോടെ അതങ്ങ് തീർന്ന് കിട്ടി, ഇൻസ്റ്റാഗ്രാം കോമാളി പെണ്ണുങ്ങൾ ആയിരിക്കും ഇതിൽ അഭിനയിക്കാൻ പോകുന്നത്”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. എന്നാൽ വാഴ 3യെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരും ധാരാളമാണ്. “ഇത്തവണ പെൺകുട്ടികളുടെ കഥയാണ് എന്ന് കേൾക്കുന്നു.
അതിനേക്കാൾ നല്ല കാര്യം! പെൺകുട്ടികൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഉദാഹരണത്തിന് പഠിക്കുന്ന പ്രായത്തിൽ നാട്ടിലെ ആണുങ്ങൾ പലരും പുറകെ നടന്നു വെറുപ്പിക്കുന്നത്.. മറ്റു പെൺകുട്ടികളുമായുള്ള താരതമ്യം (സൗന്ദര്യത്തിന്റെ പേരിൽ ആയാലും പഠിത്തത്തിന്റെ പേരിലായാലും),
അതുപോലെ വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുവരെ ഉണ്ടായിരുന്ന കൂട്ടുകാരികളെ വിട്ടുപിരിയേണ്ട അവസ്ഥകൾ.. ഇതെല്ലാം മനോഹരമായി അവതരിപ്പിക്കുന്ന ഒരു സിനിമയായാൽ മതിയായിരുന്നു”, എന്നാണ് ഒരു സിനിമാസ്വാദകന്റെ പോസ്റ്റ്. വാഴ 3 അനൗൺസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ കാണുന്നത് വൻ കളിയാക്കൽ പോസ്റ്റുകൾ ആണ്, കാരണം ഇത് പെൺകുട്ടികളെ ലീഡ് ആക്കി വരുന്ന സിനിമയാണ്, അത് ചില പുരുഷകേസരികൾക്ക് പറ്റിട്ടില്ലെന്ന് സാരം.
അവർ അറിയാൻ വേണ്ടി മറ്റൊരു കാര്യം കൂടെ പറഞ്ഞേക്കാം, മലയാള സിനിമയിലെ തന്നെ പല റെക്കോർഡുകളും കയ്യിലാക്കി വെച്ചത് ഒരു പെണ്ണ് തന്നെയാണ്. അതുകൊണ്ട് സിനിമ ഇറങ്ങുന്നതിന് മുന്നേ അണ്ടർസ്റ്റിമേറ്റ് ചെയ്യാൻ നിൽക്കരുത്. – എന്നാണ് വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
















