കണ്ണൂർ തലശ്ശേരിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് അഞ്ചുവർഷകടവും 15,000 രൂപ പിഴയും വിധിച്ചു കോടതി. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കൂളാച്ചിയിൽ കതിരംപുഴക്കരയിൽ പി സി ബിനീഷിനെയാണ് (33) ഒന്നാം അഡീഷണൽ ജില്ലാ സെക്ഷൻ കോടതി ശിക്ഷ വിധിച്ചത്. പിഴയായ 15000 രൂപ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
2020 ഓഗസ്റ്റ് 21 രാവിലെ 11:30 യോടെ ആലങ്കോട് പള്ളിക്ക് അടുത്ത് വെച്ചായിരുന്നു സംഭവം. പ്രതിയായ ബിനീഷിന്റെ ഭാര്യ കാവുംപടിയിൽ ശാസ്താംകോട്ട സ്വദേശിനി അഭിരാമിയെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതി പ്രതിയെ ഒഴിവാക്കി മറ്റൊരാളുടെ കൂടെ കഴിയുന്നതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
















