തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതാം വളവിൽ പതിക്കുകയായിരുന്നു.
പാങ്ങ് എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട വിനോദയാത്ര സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
















