ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ജാതിക്ക ജ്യൂസ് ഉണ്ടാക്കിയാലോ. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസ് രുചിയിലും ആരോഗ്യഗുണങ്ങളിലും ശ്രദ്ധേയമാണ്.
തയ്യാറാക്കുന്ന വിധം
ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.
















