അങ്കമാലി കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.
രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടിയത്. സംഭവസ്ഥലത്തു വച്ചുതന്നെ വിഷ്ണു മരിച്ചു. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ പ്രദീപിനും പരുക്കേറ്റു. ഇയാളെ അങ്കമാലി ഈസ്റ്റ് ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊല്ലം മയ്യനാട് സ്വദേശിയായ ‘മയ്യനാട് പാര്‍ഥസാരഥി’ എന്ന ആനയാണ് ഇടഞ്ഞത്.
സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നതായിരുന്നു ആനയെ. ആന ഇടഞ്ഞതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ആന തകര്‍ത്തു. ജനവാസ മേഖലയായതിനാല്‍ ആന വീടുകള്‍ക്ക് നേരെ തിരിയുമോ എന്ന ആശങ്കയുണ്ട്. നിലവില്‍ ക്ഷേത്രത്തിന് മുന്‍വശത്തുള്ള മൈതാനത്താണ് ആന നില്‍ക്കുന്നത്.
















