സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ്ങ് റൂമുകൾ തുറന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.
കൽപറ്റ മണ്ഡലത്തിലെ സ്‌ട്രോങ് റൂം (എസ്കെഎംജെ സ്കൂൾ) നിരീക്ഷകൻ്റെയും ഏജൻ്റുമാരുടേയും സാന്നിധ്യത്തിൽ തുറന്നു.
വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും.
















