മുഖ്യമന്ത്രി ആരാകും എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതീക്ഷിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ വിജയിച്ചത് യുഡിഎഫിന്റെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും പയ്യന്നൂരില്‍ മെറിറ്റ് മറന്ന് സിപിഐഎം പ്രതിക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സണ്ണി ജോസഫ് പറഞ്ഞു.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടര്‍മാര്‍ക്ക് കെപിസിസിയുടെ നന്ദി. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ജനം വിധിയെഴുതിയത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ തെരഞ്ഞെടുപ്പ് ഫലം സഹായിക്കും. ഭരണവിരുദ്ധ വികാരം തന്നെയാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
















