പുത്തന്‍ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. മെയ് ഏഴ് വ്യാഴാഴ്ച്ച കൊച്ചയില്‍ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോണ്‍ കര്‍മ്മവും, പ്രശസ്ത നിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ മറ്റു രണ്ടു ചിത്രങ്ങള്‍ അണിയറയില്‍ പുരോഗമിച്ചു വരുന്നുണ്ട്. നസ്ലിന്‍ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ ചിത്രമായ അതിമനോഹരവും. മോളിവുഡ് ടൈംസ് ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുകയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മെജോ, പത്രോസിന്റെ പടവുകള്‍ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ്പൗലോസ്. പൂര്‍ണ്ണമായും റൊമാന്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്. സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവര്‍ക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്
എഡിറ്റിംഗ് – ചമന്‍ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂര്‍..
മേക്കപ്പ് – റോണക്‌സ് സേവ്യര്‍ .
കോസ്റ്റിയും ഡിസൈന്‍-
മഷര്‍ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – അശ്വിന്‍ മോഹന്‍, വിഷ്ണു വൈശാഖ്, വിഷ്ണു രവി.
സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം.
സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്.
ഫിനാന്‍സ് കണ്‍ട്രോളര്‍-ശിവകുമാര്‍ പെരുമുണ്ട.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസര്‍-അരുണ്‍ ഡി. ജോസ്
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – വിനോദ് വേണുഗോപാല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീക്കുട്ടന്‍.
കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ജോസ്.
















