തമിഴ്നാട് സർക്കാർ രൂപീകരണം TVKയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയുമായി സിപിഐഎമ്മും. പിന്തുണക്കത്ത് ടി വികെയ്ക്ക് കൈമാറി. സിപിഐ പിന്തുണയ്ക്ക് പിന്നാലെയാണ് വിജയ്ക്ക് പിന്തുണയുമായി സിപിഐഎം രംഗത്തെത്തിയത്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെ കൂടി അനുകൂല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. കോണ്‍ഗ്രസിന് പിന്നാലെ സിപിഐഎം, സി പി ഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.തമിഴ്നാട്ടിൽ സിപിഐ TVK യ്ക്ക് പിന്തുണ നൽകും എന്ന് സിപിഐ നേതാവ് ഡി രാജ നേരത്തെ വ്യക്തമാക്കിയിരുന്നു.
സർകാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കണമെന്ന് അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും. 4 പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
Story Highlights : vijay comes to power in tamilandu cpi cpim support
















