മുട്ട പഫ്‌സില്‍ സാധാരണയായി മുട്ടയുടെ പകുതിയും ബാക്കി മസാല ഫില്ലിംഗും ആയിരിക്കും വയ്ക്കുന്നത്. ഇത് കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്താണ് മുട്ടയുടെ പകുതി മാത്രം, ഒരെണ്ണം മുഴുവനായി വയ്ക്കാത്തതെന്താണെന്ന്.
*ഒന്നാമത്തെ കാര്യം പഫ്‌സിനുള്ളില്‍ ഒരു മുട്ട മുഴുവനായി വച്ചാല്‍ അവ മസാലയുമായി ചേര്‍ത്ത് അടച്ച് വച്ച് ബേക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നതാണ്.
*പഫ്‌സ് സാധാരണയായി പോക്കറ്റ് സൈസാണ്. മുട്ട പകുതിയാക്കി മുറിച്ച് വയ്ക്കുമ്പോള്‍ അത് പഫ്‌സിന്റെ ഷേയ്പ്പ് നിലനിര്‍ത്താന്‍ സഹായിക്കും.
*രുചി വര്‍ധിക്കും എന്നതാണ് മൂന്നാമത്തെ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവും അതില്‍ നിറയ്ക്കുന്ന മസാലക്കൂട്ടും ഒക്കെ ചേരുമ്പോള്‍ കിട്ടുന്ന രുചി ഒരിക്കലും ഒരു മുട്ട മുഴുവനായി വച്ചാല്‍ കിട്ടില്ല.
*മറ്റൊരു കാരണം കച്ചവടം ചെയ്യുന്നവര്‍ക്ക് അത് ലാഭമാണ് എന്നാണ്. കാരണം ഇത് മുട്ടയുടെ ചെലവ് കുറയ്ക്കും.
















