Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2026, 02:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഭയകൂടാരങ്ങളില്‍ ദുരന്തങ്ങള്‍ പെയ്തിറങ്ങുമ്പോഴാണ് ഓരോ മനുഷ്യരും പരസ്പരം സഹായിക്കുന്നതും സംരക്ഷിക്കാന്‍ ഉറപ്പിക്കുന്നതും. അത് ഒരു കമ്യൂണിസ്റ്റിനു മാത്രമേ സാധ്യമാകൂ എന്നാണ് ആദ്യകാല കമ്യൂണസിറ്റ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. സമാനമായി ഇതാ തമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെയും അവസാന ഘട്ടമായ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയിലും കമ്യൂണിസ്റ്റുകാര്‍ നല്ലതിനെ തിരഞ്ഞെടുത്തിരിക്കുന്നു. സഹായിച്ചിരിക്കുന്നു. നടന്‍ വിജയ് ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആകാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന് കേവല ഭൂരിപക്ഷത്തിനായി സഹായിച്ചിരിക്കുന്നത് തമിഴ്‌നാട് സി.പി.എമ്മാണ്. കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടികള്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയില്ല എന്നിരിക്കെ, പ്രസിഡന്റ് ഭരണം സ്വപ്‌നം കണ്ടിരിക്കുയാണ് ബി.ജെ.പി.

ഇതിന് തടയിടുക എന്നതും, സി.പി.എമ്മിന്റെ ലക്ഷ്യമാണ്. സ്റ്റാലിന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും, ഒപ്പം ഡി.എംകെ. തോല്‍ക്കുകകയും ചെയ്തതോടെ ഇടതുപക്ഷത്തിന്റെ വഴിയും അടയുകയായിരുന്നു. എ.ഐ.ഡി.എം.കെ.യെ കൂട്ടു പിടിച്ച്, വിജയിയെ ഭറണത്തില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ശ്രമമൊക്കെ നടത്താന്‍ തീരുമാനിച്ചുവെങ്കിലും, ഒറ്റ കക്ഷിയായി ടി.വി.കെ നേടിയ സീറ്റുകള്‍ സി.പി.എമ്മിനെ ഇരുത്തി ചിന്തിപ്പിച്ചു. രാഷ്ട്രീയത്തില്‍ ആദ്യമായി ഇറങ്ങിയ വിജയ്. അടുത്ത കാലത്തായ് മാത്രം ജനങ്ങളുമായി നേരിട്ട് സംവദിച്ച വിജയ് 107 സീറ്റുകള്‍ ടി.വി.കെയ്ക്ക് നേടി കൊടുത്തുവെങ്കില്‍, ഏതെങ്കിലും കാരണവശാല്‍ തമിഴ്‌നാട്ടില്‍, രാഷ്ട്രീയ ആശയക്കുഴപ്പം ഉണ്ടാവുമെങ്കില്‍, പിന്നീടുണ്ടാകുന്ന തെരഞ്ഞെടുപ്പില്‍ വിജയിയെ പിടിച്ചു കെട്ടാനാവില്ല.

ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും ഇപ്പോള്‍ കിട്ടിയിരിക്കുന്ന സീറ്റുകള്‍ പോലും പിന്നീട് കിട്ടുകയുമില്ല. അതുകൊണ്ട്, ഇപ്പോള്‍ സന്ധി ചെയ്യുക എന്നതു മാത്രമാണ് മുന്നിലുള്ള വഴിയെന്ന് കണ്ടെത്തിയത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ്. എം.കെ. സ്റ്റാലിനും ഇതിന് അനുകൂലമാണ്. കാരണം, എങ്ങനെയൊക്കെ നോക്കിയാലും, തനിക്ക് വീണ്ടും അധികാരത്തില്‍ കയറാന്‍ കഴിയാത്ത വിധം വഴിയടഞ്ഞ അവസ്ഥയാണ്. ഇനിയും മുട്ടാത്തര്‍ക്കങ്ങള്‍ നടത്തിയാല്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ സ്ഥാനവുമുണ്ടാകില്ല. അതുകണ്ട സ്റ്റാലിനും വിജയ്ക്ക് അധികാരം നല്‍കാന്‍ തയ്യറായിട്ടുണ്ട്. ഇതോടെ സി.പി.എമ്മിന്റെ പിന്തുണ വിജയ്ക്കു നല്‍കാന്‍ എം.എ. ബേബിക്ക് കഴിഞ്#ുവെന്നതാണ് പ്രധാനം.

ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദളപതി വിജയ് മുഖ്യമന്ത്രി കസേരയിലേക്ക്. ഭൂരിപക്ഷം തെളിയിക്കാനാവാതെ പ്രതിസന്ധിയിലായിരുന്ന തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) വി.സി.കെയുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അപ്പാടെ മാറ്റിവരച്ച ഈ നീക്കത്തിന് പിന്നില്‍ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ തന്ത്രപരമായ ഇടപെടലുകളാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിജയുടെ ജനപ്രീതി തിരിച്ചറിഞ്ഞ ബേബി, സ്റ്റാലിന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള പാര്‍ട്ടികളെ വിജയ് ക്യാമ്പിലേക്ക് അടുപ്പിക്കുകയായിരുന്നു.

ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാവാതെ വിജയ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എം.എ. ബേബിയുടെ നീക്കം നിര്‍ണ്ണായകമായത്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ പിന്തുണയ്ക്കുന്നതിന് പകരം തമിഴ്നാട്ടിലെ ജനവികാരം വിജയ്യ്ക്കൊപ്പമാണെന്ന് ബേബി വിലയിരുത്തി. ഇതേത്തുടര്‍ന്ന്, ഡി.എം.കെ സഖ്യത്തിലായിരുന്ന വി.സി.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ വിജയ്യുമായി സഹകരിപ്പിക്കാന്‍ സി.പി.എം മുന്‍കൈ എടുത്തു. എം.കെ. സ്റ്റാലിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ബേബി വഴങ്ങാതിരുന്നതാണ് തമിഴ്നാട്ടില്‍ ഡി.എം.കെയുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ കാരണമായത്.

ടി.വി.കെയ്ക്ക് സ്വന്തമായുള്ള 107 എം.എല്‍.എമാര്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ 5 പേരും സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ രണ്ട് വീതം അംഗങ്ങളും നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ വി.സി.കെയുടെ രണ്ടംഗങ്ങളുടെ കത്ത് ലഭിക്കാത്തതായിരുന്നു ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കാതിരുന്നതിന് കാരണം. ഡി.എം.കെ ക്യാമ്പിലായിരുന്ന തോല്‍ തിരുമാളവനെ വിജയ്യുമായി അടുപ്പിക്കുന്നതില്‍ ബേബി വിജയിച്ചതോടെ വി.സി.കെ പിന്തുണ അറിയിച്ച് ഇമെയില്‍ നല്‍കുമെന്ന് വ്യക്തമായി. ഇതോടെ വിജയ്യുടെ പിന്തുണ 118 കടന്ന് സുരക്ഷിതമായി. വി.സി.കെ നേതാക്കള്‍ പത്ര സമ്മേളനവും നടത്തും. വിജയെ തടയാന്‍ എടപ്പാടി പളനിസ്വാമിയെ മുന്‍നിര്‍ത്തി ടി.ടി.വി ദിനകരന്‍ നടത്തിയ നീക്കങ്ങള്‍ ഇതോടെ പാളി. മന്നാര്‍കുടി എം.എല്‍.എ കാമരാജിന്റെ പിന്തുണ ടി.വി.കെയ്ക്കില്ലെന്നും വ്യാജക്കത്താണ് വിജയ് നല്‍കിയതെന്നും ദിനകരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ കാമരാജ് കത്തെഴുതുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടി.വി.കെ തിരിച്ചടിച്ചു. സി.പി.എം ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടി വിജയ്യ്ക്ക് ലഭിച്ചതോടെ ഗവര്‍ണര്‍ക്കും സത്യപ്രതിജ്ഞാ കാര്യത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉന്നയിക്കാനാവില്ല. ഡി.എം.കെയുടെ കുത്തക തകര്‍ക്കാന്‍ വിജയ്യിനെപ്പോലൊരു ജനകീയ നേതാവ് വരണമെന്ന എം.എ. ബേബിയുടെ രാഷ്ട്രീയ നിലപാട് തമിഴ്നാട്ടില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അറിയുന്ന ബേബി, സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും അധികാര കൈമാറ്റത്തില്‍ വിജയ്യെ തുണയ്ക്കുകയായിരുന്നു. ദളപതിയുടെ മാസ്സ് എന്‍ട്രിക്ക് ചുവന്ന പരവതാനി വിരിക്കാന്‍ ഇടതുപക്ഷം തയ്യാറായതോടെ തമിഴ്നാട് പുതിയൊരു ഭരണ യുഗത്തിലേക്ക് കടക്കുകയാണ്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: DMKANWESHANAM NEWSAIADMKMA BABYTAMIZHAKA VETRI KAZHAKAMTAMIZH NADU CHIEF MINISTER VIJAYCPMMK StalinACTOR VIJAY

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies