തെന്നിന്ത്യന്‍ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം ”റൗഡി ജനാര്‍ദ്ദന”യുടെ പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത നിര്‍മ്മാണ സ്ഥാപനമായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവ സംവിധായകന്‍ രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ഗ്രാമീണ ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
മഴയില്‍ നനഞ്ഞ് കയ്യില്‍ പിസ്റ്റള്‍ പിടിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. അതേസമയം നായികയായ കീര്‍ത്തി സുരേഷ് വിജയിന്റെ നെഞ്ചില്‍ കാല്‍വെച്ച് നില്‍ക്കുന്ന ദൃശ്യവും ഏറെ കൗതുകമുണര്‍ത്തുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധവും പ്രണയവും സംഘര്‍ഷവും ഒരുപോലെ സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആക്ഷനും റൊമാന്‍സും സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ അവതരണം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ വമ്പന്‍ പ്രതീക്ഷയോടെയാണ് ”റൗഡി ജനാര്‍ദ്ദന”യെ കാത്തിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ലോകമെമ്പാടുമായി ചിത്രം തിയേറ്ററുകളില്‍ എത്തും. ആനന്ദ് സി. ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡിനോ ശങ്കര്‍ ചിത്രത്തിന്റ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആണ്. പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.
















