യുക്രെയ്‌നുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ‘ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് പുടിന്‍ പറഞ്ഞു.
യൂറോപ്യന്മാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറുടെ പേരാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു പുടിന്റെ മറുപടി.
യുദ്ധം അവസാനിപ്പിക്കാനായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിക്കുകയാണെന്ന പുടിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താത്കാലിക വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയാണ് യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന ശുഭ വാര്‍ത്ത പുടിന്‍ നല്‍കിയത്.
















