സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. പരമ്പരയിലെ ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. എന്താകും മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫും മോഹന്‍ലാലും കരുതി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിക്കൊണ്ട് അണിയറപ്രവർത്തകർ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ്.
മെയ് 21 നെത്തുന്ന സിനിമയില്‍ ഇത്തവണ പുതിയ കുറച്ച് താരങ്ങള്‍ കൂടെയുണ്ടെന്നാണ് ട്രെയിലര്‍ വ്യക്താക്കുന്നത്. ജോര്‍ജുകുട്ടിയുടെ ഭയത്തെയാണ് മൂന്നാം ഭാഗം അവതരിപ്പിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ട്രെയിലറിന് പിന്നാലെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ ആരാധകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
വന്‍ ഓപ്പണിങ് ആണ് ദൃശ്യം 3യ്ക്ക് പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമായാണ് ദൃശ്യം 3യെ വിലയിരുത്തുന്നതും. അതേസമയം ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുള്ള മാറ്റമാണ് ഇത്തവണ അവതരിപ്പിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
അതേസമയം ദൃശ്യം 3 ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
















