തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ. നാളെ രാവിലെ 9.30ന് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് 12 ന് രാവിലെ 9.30ന് നടക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്.ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് കീർത്തന. ശിവകാശിയിൽ നിന്നാണ് കീർത്തന മത്സരിച്ച് വിജയിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു വിജയ്‌യുടെ ആദ്യപ്രസംഗം. സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും അഴിമതിയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിജയ് ഉറപ്പ് നൽകി. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേന, ലഹരിക്കെതിരെ സ്ക്വാഡ്, ഇരുന്നൂറ് യൂണിറ്റ് സൗജന്യവൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട മൂന്ന് ഉത്തരവുകളിലാണ് ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ഒപ്പുവെച്ചത്.
Story Highlights : Tamil Nadu MLAs to take oath tomorrow
















