ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റുന്ന സുപ്രധാന ജോലികളാണ് നിലവിൽ നടക്കുന്നത്. ശനിയാഴ്ച മുതലാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചത്.
പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
പാലം അടച്ചതോടെ വാഹനങ്ങൾ പുതിയ പാലത്തിലൂടെ ഒരു വരിയായി കടത്തിവിടുകയാണ് ചെയ്യുന്നത്. കുരുക്ക് നിയന്ത്രിക്കാനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
















