പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റഥിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളെ അന്വേഷണസംഘം പിടികൂടി.
ഉത്തർപ്രദേശിൽ നിന്നാണ് മൂന്ന് പ്രതികളെ സിഐഡി, എസ്ടിഎഫ് സംയുക്ത സംഘം അറസ്റ്റ് ചെയ്തത്. ബിഹാറിലെ ബക്‌സർ സ്വദേശി വിശാൽ ശ്രീവാസ്തവ, മറ്റ് രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ എന്നിവരാണ് പിടിയിലായത്.
മെയ് ആറിന് മധ്യംഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് റഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ബല്ലിയിലെ ടോൾ പ്ലാസയിൽ നടത്തിയ യുപിഐ ഇടപാടാണ്.
കൊലപാതകത്തിന് മുൻപും ശേഷവും പ്രതികൾ ഈ ടോൾ പ്ലാസ വഴി കടന്നുപോയിരുന്നു. ഇവിടെ നടത്തിയ ഡിജിറ്റൽ ഇടപാടുകൾ പിന്തുടർന്നാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.
















