വിവാഹമോചിതയാകുന്നു എന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് നടി മൗനി റോയ്. ‘തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് താഴ്മയായി അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് സ്വകാര്യത നൽകൂ’, എന്നാണ് മൗനി റോയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മലയാളി കൂടിയായ സൂരജ് നമ്പ്യാറാണ് മൗനിയുടെ ഭർത്താവ്. സൂരജിനെ മൗനി ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് വിവാഹമോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
സൂരജ് നമ്പ്യാര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനിയും ദുബായിലെ വ്യവസായുമായ സൂരാജ് നമ്പ്യാരും വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 2022ൽ കേരള ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. ദുബായിൽ ബാങ്കറാണ് മലയാളിയായ സുരാജ് നമ്പ്യാര്‍. വർഷങ്ങളായി, ദമ്പതികൾ അവരുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പതിവായി പങ്കുവെക്കുകയും, അവധി ദിവസങ്ങൾ, ഡേറ്റ് രാത്രികൾ, ആഘോഷങ്ങൾ എന്നിവയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഥക് നര്‍ത്തികയായിട്ടായിരുന്നു മൗനി ശ്രദ്ധേയയാകുന്നത്. പിന്നീട് നാഗിൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ‘ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്’ എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയി മോഡലായും ശ്രദ്ധ നേടിയിരുന്നു. ഗോൾഡ്, ബ്രഹ്മാസ്ത്ര, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ മൗനി അഭിനയിച്ചിട്ടുണ്ട്.
















