ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും 33 പേർക്ക് ദാരുണാന്ത്യം. പ്രയാഗ് രാജ് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പല ഭാഗങ്ങളിലായി 16 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
ഹാന്‍ഡിയയില്‍ ഏഴ് പേരും ഫുല്‍പൂരില്‍ നാല് പേരും സൊറാവോണില്‍ മൂന്ന് പേരും മേജയില്‍ രണ്ട് പേരും മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും തകരാറിലായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
















