മുഖ്യമന്ത്രി വി ഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.
പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയത്. പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഐഎമ്മാണ്. എംഎല്‍എമാരില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് പിണറായി വിജയനാണ്.
Story Highlights : pinarayi vijayan selected as opposition leader
















