കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് മരിച്ചത്. വയനാട് പഴയ വൈത്തിരിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.
നാരായണൻ സംഭവസ്ഥലത്ത് വെച്ചും ഭാര്യയും മകനും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽവെച്ചുമാണ് മരിച്ചത്.
















