ദിവസങ്ങൾ നീണ്ട കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ, വി.ഡി. സതീശൻ സർക്കാരിലെ വകുപ്പുകൾ തീരുമാനിച്ചുള്ള മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്നുണ്ടാകും. ചർച്ചകളിലൂടെ ഗതാഗതം, സഹകരണം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകളിലൂടെ വഴിത്തിരിവായി.
ചർച്ചകൾ പൂർത്തിയാക്കിയതോടെ അന്തിമപട്ടിക ഇന്ന് ലോക്‌ഭവന് സമർപ്പിക്കും. പ്രൊ ടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
സ്ഥാനാർഥി നിർണയം, മുഖ്യമന്ത്രി ചർച്ച , മന്ത്രിമാരെ തീരുമാനിക്കൽ എന്നിവയിൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധി വകുപ്പ് വിഭജനത്തിലും തുടർന്നിരുന്നു.
സത്യപ്രതിജ്ഞ പൂർത്തിയായി 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും ചില വകുപ്പുകളിൽ തീരുമാനം ആയിരുന്നില്ല. കോൺഗ്രസും മുസ്ലീം ലീഗും ഉന്നതവിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളിൽ തുടരുന്ന അവകാശ വാദമാണ് ആദ്യത്തെ കീറാമുട്ടി ആയത്.
















