കൊച്ചി: മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയിൽ. കൊച്ചി ഇടപ്പള്ളിയിലായിരുന്നു സംഭവം. കുറച്ച് യുവാക്കൾ മദ്യലഹരിയിൽ റോഡിൽ പ്രശ് നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തിന് നേരേയാണ് അഞ്ച് അംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. പോലീസിന്റെ ജീപ്പിന് മുന്നിൽ നിന്ന് യുവാക്കൾ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നെന്‍മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും.
















