Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 30, 2026, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സി.എം.ആര്‍.എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് കൃത്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്കറുകള്‍ തുറന്ന് പരിശോധിക്കാന്‍ ഇ.ഡി. തീരുമാനിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ ഈ നീക്കം.

കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ റെയ്ഡില്‍ ചില നിര്‍ണ്ണായക ബാങ്ക് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തില്‍ വീണയുടെ എച്ച്.ഡി.എഫ്.സി. ബാങ്കിലെ അക്കൗണ്ട് ഇ.ഡി. മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്ര ഏജന്‍സികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഏതാണ്ട് രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് എക്സാലോജിക്കിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയ കോടികളുടെ സാമ്പത്തിക അടിയൊഴുക്കുകള്‍ എങ്ങോട്ടാണ് വഴിമാറിയതെന്ന ചോദ്യത്തിന് മുന്നില്‍ ഇതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ വ്യക്തത വരുത്തേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതേ ബാങ്കില്‍ തന്നെയുള്ള വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ഇ.ഡി. പ്രത്യേക അനുമതി തേടുന്നത്.

സി.എം.ആര്‍.എല്‍. കമ്പനിയില്‍ നിന്ന് ഐ.ടി. സേവനങ്ങളുടെ മറവില്‍ എക്സാലോജിക് കമ്പനി വഴിയും വ്യക്തിഗതമായും വീണയ്ക്ക് ലഭിച്ച പണം അവര്‍ എന്ത് ചെയ്തു എന്നതിനെക്കുറിച്ചാണ് ഇ.ഡി. നിലവില്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകളും, വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളും അല്ലെങ്കില്‍ വലിയ തോതിലുള്ള ആസ്തി വിവരങ്ങളും ഈ ലോക്കറിനുള്ളില്‍ ഉണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ, സുപ്രധാനമായ സാമ്പത്തിക ഡീലിംഗുകളുടെ വിവരങ്ങള്‍ കണ്ടെത്തുകയാണ് ലോക്കര്‍ പരിശോധനയിലൂടെ ഇ.ഡി. ലക്ഷ്യമിടുന്നത്.

അതേസമയം, ഇ.ഡി. അന്വേഷണത്തിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. തീരുമാനിച്ചിരിക്കുന്നത്. ഇ.ഡിയുടെ ഈ അതിവേഗ അന്വേഷണ നടപടികളില്‍ നിന്നും തങ്ങളെ തടയണമെന്നും, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജി വരും തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍, ഈ ഹര്‍ജിയെ കോടതിയില്‍ ശക്തമായി പ്രതിരോധിക്കാനും കേസില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കാനുമാണ് ഇ.ഡി.യുടെ തീരുമാനം. വീട്ടിലെ റെയ്ഡിന് സമാനമായ മിന്നില്‍ നീക്കം ഇനിയും ഇഡി ചെയ്തേയ്ക്കും.

മാസപ്പടി കേസില്‍ ഇ.ഡി. അന്വേഷണത്തിന് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൃത്യമായ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് അതീവ ഗൗരവകരമായ തുടര്‍ന്നടപടികളിലേക്ക് അന്വേഷണ സംഘം ഇപ്പോള്‍ കടന്നിരിക്കുന്നത്. കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. തിങ്കളാഴ്ച കോടതി ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ റെയ്ഡില്‍ പിടിച്ചെടുത്ത ഇരുനൂറിലധികം രേഖകളുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേടുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ ഇ.ഡി. തയ്യാറെടുക്കുകയാണ്.

കേവലം ഒരു അക്കൗണ്ട് പരിശോധനയില്‍ ഒതുങ്ങുന്നതല്ല ഈ കേസിലെ സാമ്പത്തിക അഴിമതിയെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. കരിമണല്‍ കമ്പനിയുടെ മറവില്‍ നടന്ന അനധികൃത പണമിടപാടുകള്‍ മറ്റ് ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്നും, ഈ പണം വെളുപ്പിക്കാന്‍ ഏതെങ്കിലും വിദേശ ബാങ്കുകളെയോ ഷെല്‍ കമ്പനികളെയോ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വീണ വിജയനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതിന് മുന്‍പ് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കി കൃത്യമായ തെളിവുകള്‍ കയ്യിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

മുഖ്യമന്ത്രി പദവിയില്‍ നിന്നും പിണറായി വിജയന്‍ മാറി പ്രതിപക്ഷ നേതാവായി തുടരുന്ന ഈ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നേരിട്ടെത്തുന്നത് സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണ് ഈ അന്വേഷണമെന്ന് കാണിച്ച് പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. എന്നാല്‍ ബാങ്ക് ലോക്കര്‍ പരിശോധന പോലുള്ള കര്‍ശനമായ നിയമനടപടികളിലേക്ക് ഇ.ഡി. കടക്കുന്നത് പാര്‍ട്ടിയുടെ പ്രതിരോധങ്ങളുടെ മൂര്‍ച്ച കുറയ്ക്കുന്നു.

ReadAlso:

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

‘താങ്കള്‍ അത്ര വലിയഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ’: പേളീ മാണിക്ക് മറുപടിയുമായി സംവിധാകന്‍ ആലപ്പി അഷഅറഫ്

മാസപ്പടി കേസ് മകളിലൂടെ അച്ഛനിലേക്ക് ?: പാര്‍ട്ടിയിലേക്കും അണികളിലേക്കും എത്തില്ല; പിണറായി വിജയനെ ചോദ്യം ചെയ്‌തേക്കും

സമരങ്ങള്‍ ജന്തര്‍ മന്തറില്‍ എന്തിന് ?: രാജ്യ സുരക്ഷയോ അതോ ജനാധിപത്യ അവകാശ സംരക്ഷണമോ ?; പാറ്റകള്‍ കൈയ്യേറിയ ആ ഇടത്തിന്റെ പ്രത്യേകത എന്ത് ?

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളായ ഫോണും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ബാങ്ക് ലോക്കര്‍ പരിശോധനയും വരുന്നത്. ബാങ്കിലെ ലോക്കര്‍ വിവരങ്ങള്‍ കൂടി പുറത്തുവരുന്നതോടെ കേസിന്റെ ഗതി പൂര്‍ണ്ണമായും മാറുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അക്കൗണ്ടില്‍ വെറും രണ്ടു ലക്ഷം രൂപ മാത്രം അവശേഷിപ്പിച്ചു കൊണ്ട് യഥാര്‍ത്ഥ പണം എവിടേക്ക് മാറ്റി എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ ലോക്കര്‍ പരിശോധനയിലൂടെ പുറത്തുവരുമെന്നാണ് ഇ.ഡി. കരുതുന്നത്.

 

Tags: LOCKERveena vijayanenforcement directoratePinarayi VijayanraidANWESHANAM NEWS

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies