തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയെയാണ് പാമ്പുകടിച്ചത്. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തുന്ന സമയത്താണ് ഡോക്ടർക്ക് പാമ്പുകടിയേൽക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
കാർ പാർക്ക് ചെയ്തശേഷം ഇറങ്ങുന്നതിനിടെ ആശുപത്രി പരിസരത്ത് വെച്ചാണ് ഡോക്ടറുടെ കാലില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ശ്രയയെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെ പ്രത്യേക ഒബ്‌സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഡോക്ടറുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം.
















