Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

AI ധവളപത്രമോ ?: സംസ്ഥാനത്തിന്റെ ധന രഹസ്യത്തില്‍ നിര്‍മ്മിതബുദ്ധിയുടെ കൈയ്യോ ?; മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ് വൈറലാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2026, 11:22 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പത്തു വര്‍ഷം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കവും മാറിവന്ന സര്‍ക്കാരിന്റെ ഒരു മാസത്തില്‍ താഴെയുള്ള സാമ്പത്തിക വിലയിരുത്തലും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. അതില്‍ ആദികാരികമായി പറയാനാകുന്ന ആളാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി തോമസ് ഐസക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയുമായിരുന്നു ബാലഗോപാല്‍. ഇവരുടെ രണ്ടു പേരുടെയും ബുദ്ധിപരമായ സാമ്പത്തിക നീക്കങ്ങളെയാണ് കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു എതിര്‍ത്ത ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍.

എന്നിട്ടും മതിയാകാതെ പത്തു വര്‍ഷത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കുകയും ചെയ്തു. കിഫ്ബിയും, കടമെടുപ്പും, സപ്ലൈകോയ്ക്ക് പണം നല്‍കാത്തതുമെല്ലാം നിയമസഭയില്‍ വിളിച്ചു പറഞ്ഞതോടെ മറു വാദം വെയ്ക്കാന്‍ കഴിയാതെ പിണറായി വിജയന്റെ പ്രതിപക്ഷം നിശബ്ദമായിപ്പോയി. ഇതിന് ബദല്‍ തീര്‍ക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയും ഇടതു ബുദ്ധിജീവിയുമായ തോമസ് ഐസ് രംഗത്തു വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞ ബദലാണ്, സതീശന്‍രെ AI നിര്‍മ്മിത ധവള പത്രം എന്നത്. നിയമസഭയില്‍ പറയാന്‍ ഒരു ജനപ്രതിനിധി അല്ലാത്തതു കൊണ്ടും നിയമസഭയിലെ 35 പ്രതിപക്ഷ എം.എല്‍.എമാരില്‍ ഒരാളും പറയാത്തതു കൊണ്ടും അദ്ദേഹം അത് മാധ്യമങ്ങള്‍ക്കു മുമ്പിലും സോഷ്യല്‍ മീഡിയയിലും പറഞ്ഞിരിക്കുകയാണ്.

സര്‍ക്കാരിന്റെ ധനസ്ഥിതിയെ നിര്‍മ്മിത ബുദ്ധികൊണ്ട് അളന്നെടുത്തത് കടുത്ത അപരാധം എന്നു തന്നെയാണ് തോമസ് ഐസക് പറയുന്നത്. അതും നൂറ്റിഅന്‍പതില്‍പ്പരം പേജുള്ള വൈറ്റ് പേപ്പര്‍ വെറും ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞതിന്റെ സാങ്കത്യം ആലോചിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

തോമസ് ഐസക്കിന്റെ പോസ്റ്റ് 

നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ AI സാങ്കേതികവിദ്യയ്ക്ക് സിപിഐ(എം) എതിരാണോയെന്ന് ചില വിദ്വാന്മാര്‍ ചോദിച്ചു കണ്ടു. ധവളപത്രത്തിന്റെ ഗണ്യമായൊരു ഭാഗം AI ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന എന്റെ വിമര്‍ശനത്തെ ട്രോളി തീര്‍ക്കാവുന്ന ഒന്നല്ല.
AI ഇന്ന് വിസ്‌ഫോടനകരമായ രീതിയില്‍ ലോകസാമ്പത്തികത്തെയും ജീവിതത്തെയും മാറ്റിക്കൊണ്ടിരിക്കുകയാണ്. അത് ഉപയോഗപ്പെടുത്താന്‍ പാടില്ലായെന്നു പറയാനുള്ള വിഡ്ഡിത്തം എനിക്ക് ഇല്ല. പബ്ലിക് ഡൊമൈനില്‍ ഇല്ലാത്ത സര്‍ക്കാര്‍ വിവരങ്ങള്‍ ആകുമ്പോള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അവ പാലിച്ചിട്ടുണ്ടോയെന്നാണ് കേരള സര്‍ക്കാരിനോടുള്ള ചോദ്യം. ഇതു സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരും കോടതികളും നല്‍കിയിട്ടുള്ളതാണ്.
195 പേജുള്ള ധവളപത്രത്തിന്റെ 40-79 പേജുകള്‍ AI നിര്‍മ്മിതമാണെന്നാണ് GPTZero കണ്ടെത്തിയത്. ഇതില്‍ ട്രഷറി ക്യാഷ്, ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംങ്‌സ്, കമിറ്റഡ് എക്‌സ്‌പെന്‍ഡീച്ചര്‍ തുടങ്ങിയ കണക്കുകള്‍ സംബന്ധിച്ച വിശകലനമടങ്ങുന്ന അധ്യായം 2-ഉം ഉള്‍പ്പെടും. പ്രഥമദൃഷ്ടിയാല്‍ ഇത് ധനകാര്യ വകുപ്പ് നേരിട്ട് ചെയ്ത് വിദഗ്ദസമിതിക്ക് സമര്‍പ്പിച്ചതാകാനാണ് സാധ്യത.
സര്‍ക്കാരിന്റെ വന്‍ തോതിലുള്ള ധനകാര്യ രേഖകള്‍ large language models (LLMs) വഴി പ്രോസസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകള്‍ LLMs വഴി പ്രോസസ് ചെയ്യാന്‍ പാടുള്ളതല്ല.
ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകള്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനം ദിന ക്യാഷ് ബാലന്‍സ് അടക്കമുള്ളവ ഇനി ആര്‍ക്കും ലഭ്യമാകും.
രഹസ്യ സ്വഭാവമുള്ള രേഖകള്‍ LLM-കള്‍ ഉപയോഗിച്ച് പ്രോസസ് ചെയ്തത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകള്‍ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.
1. കേരള ഹൈക്കോടതി (2025 ജൂലൈ 19) ന് രഹസ്യ വിവരങ്ങള്‍ പൊതുവായ LLM കളില്‍ നല്‍കുന്നത് നിരോധിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജനറേറ്റിവ് AI ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ അപകട സാധ്യതകളെക്കുറിച്ചും ഹൈക്കോടതി വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2. 2026 ല്‍ സുപ്രീം കോടതി തന്നെ AI ഒരു സഹായക ഉപകരണം മാത്രമാണ് എന്നും സുരക്ഷിതവും അംഗീകൃതവുമായ സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
3. കേന്ദ്ര സര്‍ക്കാര്‍, ധനമന്ത്രാലയം ഉള്‍പ്പടെ വിവിധ മന്ത്രാലയങ്ങള്‍ സര്‍ക്കാര്‍ ഡാറ്റയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി chatgpt പോലുള്ള പൊതുവായ ജനറേറ്റിവ് AI ഉപകാരണങ്ങള ഔര്‍ദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
4. ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഔദ്യോഗിക രഹസ്യ നിയമം 1923 ഉം സെന്‍സിറ്റീവ് ആയ ഔദ്യോഗിക വ്യവരങ്ങളുടെ അനധികൃത പ്രോസസിംഗും ആശയവിനിമയവും തടയുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
5. കേരള ഡാറ്റ നിയമം 2025 അനുസരിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ സുരക്ഷിതവും ധാര്‍മികവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്തപരമായ AI ഉപയോഗം ഭരണ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
ധവളപത്രം തയ്യാറാക്കിയ വിദഗ്ദര്‍ ധനകാര്യ വകുപ്പിന്റെ AI നിര്‍മ്മിത വിശകലനത്തെ വേണ്ടത്ര വിമര്‍ശനബുദ്ധിയാല്‍ പരിശോധിക്കാതെ സ്വീകരിച്ചൂവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ചില നിഗമനങ്ങള്‍ കേരള വികസനം സംബന്ധിച്ച് ഇവരൊക്കെ എഴുതിയിട്ടുള്ള നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ മാത്രം പറയട്ടെ:
കേരളത്തിലെ വികസനച്ചെലവിന്റെ തോത് ദേശീയശരാശരിയേക്കാള്‍ താഴ്ന്നതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ധവളപത്രം എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ ഒന്ന് ഇതാണ്. ഒന്നു ചിന്തിച്ചാല്‍ കാരണം വ്യക്തമാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ് കണക്കിലെടുത്തിട്ടില്ല.
പദ്ധതിച്ചെലവിന്റെ 3.8 ശതമാനമേ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി ചെലവാക്കുന്നുള്ളൂവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? (വിശ്വസിച്ച് ദുര്‍ബലവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന റിപ്പോര്‍ട്ട് ഒരു പത്രത്തില്‍ വായിച്ചു) ഇതിന്റെ സ്ഥിതിവിവര കണക്ക് പൊള്ളത്തരത്തെക്കുറിച്ച് ഇന്നലെ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
കേരളം സര്‍ക്കാരിന്റെ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത് എന്ന ആരോപണം. സര്‍ക്കാരിന്റെ മൊത്തം വരുമാനമല്ല തോത് കണക്കാക്കാന്‍ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനതു വരുമാനം മാത്രമാണ്. കമ്മിറ്റഡ് എക്‌സ്‌പെന്‍ഡീച്ചര്‍ ഊതിവീര്‍പ്പിക്കാന്‍ അല്ലാതെ ഇത്തരമൊരു തെരഞ്ഞെടുപ്പിന് എന്ത് യുക്തി?
AI ഉപയോഗപ്പെടുത്തണം. പക്ഷേ, സാങ്കേതിവിദ്യയുടെ ഈ വികാസഘട്ടത്തില്‍ സ്വന്തം ബുദ്ധികൂടി ഉപയോഗിച്ചേ തീരൂ. മുന്‍കരുതലുകളും വേണം. ഇവ രണ്ടും ധവളപത്ര നിര്‍മ്മാണത്തില്‍ വേണ്ടത്ര ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്.

ReadAlso:

വി.എസിനെ പാര്‍ട്ടിയില്‍ കൊല്ലാക്കൊല ചെയ്തതാര് ?: ആദ്യം തോല്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി; പിന്നെ മുഖ്യമന്ത്രിയായ വി.എസിനെ ഇല്ലാതാക്കാന്‍ നീക്കം നടത്തി; സുരേഷ് കുമാര്‍ തുറന്നു വിട്ട ഭൂതം CPM ന് വിനയാകുമോ ?

കോടിയേരിയുടെ കുടുംബത്തോട് അയിത്തം ആര്‍ക്ക് ?: വിനോദിനി പറയുന്നതില്‍ സത്യമുണ്ടോ ?; പാര്‍ട്ടി നേതാക്കളുടെ വാക്കുകളിലെ സത്യസന്ധത എത്രയുണ്ട് ?

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

Tags: FORMER FINANCE MINISTERFINANCE MINISTER AND CHIEF MINISTERvd satheesanANWESHANAM NEWSAI WHITE PAPPERTM THOMAS ISSAC

Latest News

ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies