50 വർഷത്തിലേറെയായി മലയാള സിനിമയിലെ അനിഷേധ്യ സാന്നിധ്യമായ ടി.ജി. രവി, “വടു – The Scar”യിൽ സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി എത്തുന്നു. കാലത്തിന്റെ മുറിവുകളും, മനുഷ്യബന്ധങ്ങളുടെ ആഴവും, പോരാട്ടത്തിന്റെ ആത്മാവും പേറുന്ന ഈ കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി മാറും. രചനയും സംവിധാനവും: ശ്രീജിത്ത് പൊയിൽക്കാവ്
നിർമ്മാണം: ഡോ. മനോജ് ഗോവിന്ദൻ & മുരളി നീലാംബരി
സഹനിർമ്മാണം: പ്രദീപ് കുമാർ & മോഹനൻ കൂനിയത്ത്
ബാനർ: Wide Screen Media Productions & Neelambari Productions
തിയേറ്ററുകളിൽ 2026 ജൂലൈ 3 മുതൽ
















