കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സജിത റാണിക്ക് നിയമനം. കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളിക്കൊണ്ടാണ് ലോക്ഭവന്‍ ഈ നിയമനം നല്‍കിയിരിക്കുന്നത്. ബിജെപി ബന്ധമുള്ള സംഘടനയുടെ നേതാവ് കൂടിയാണ് ഡോ. സജിത റാണി. എം.ജി സര്‍വകലാശാലയ്ക്ക് പിന്നാലെയാണ് കാര്‍ഷിക സര്‍വ്വകലാശാലയിലും ബിജെപി ബന്ധമുള്ള വി.സി നിയമനം നേടുന്നത്. ബിജെപി സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവാണ് ഡോ. സജിത റാണി. ഈ നിയമനവും വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാനാണിട. മുന്‍ സര്‍ക്കാരും ഗവണ്‍റുമായുള്ള പോര് മുന്‍വര്‍ഷങ്ങളില്‍ കേരളം കണ്ടതാണ്.
കൃഷിമന്ത്രി ടി സിദ്ദിഖ് നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ തള്ളിയത് ഈ സര്‍ക്കാരും ഗവര്‍ണറും തമ്മിലും പോരിന് വഴിവയ്ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളിലെ വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിലെ രാഷ്ട്രീയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് കാര്‍ഷിക സര്‍വകലാശാലയില്‍ ബിജെപി ബന്ധമുള്ള വിസിക്ക് നിയമനം നല്‍കിയിരിക്കുന്നത്.സീനിയോരിറ്റി പരിഗണിച്ചുകൊണ്ടാണ് ഡോ. സജിത റാണിക്ക് നിയമനം നല്‍കിയതെന്നാണ് ലോക്ഭവന്റെ വിശദീകരണം. മുമ്പ് ഇവര്‍ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Story Highlights : Dr. Sajitha Rani appointed as VC of Agricultural University
















