Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അമേരിക്കയുടെ യുദ്ധവും ആഘോഷവും ? ഇറാന്റെ സൈക്കോളജിക്കല്‍ മൂവ് ?: യുദ്ധം ആറാംദിനം കടക്കുമ്പോള്‍ ഹോര്‍മുസിലും ദോഹയിലും ആള്‍നാശം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2026, 12:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു യുദ്ധവും അവസാനിക്കാരുതേയെന്ന് ആരും പ്രാര്‍ത്ഥിക്കില്ല. അത്രമേല്‍ ജനദ്രോഹമാണ് യുദ്ധങ്ങള്‍. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധവും റഷ്യന്‍-യുക്രെയിന്‍ യുദ്ധവുമെല്ലാം മനുഷ്യനെ മനുഷ്യനും യന്ത്രങ്ങളും കൊല്ലുന്ന യുദ്ധങ്ങളാണ്. ഉത്തരവിടുന്നവരും വെടിവെക്കുന്നവരും മാത്രമല്ല, സമാധാനവും കുടുംബവുമായി ജീവിക്കുന്ന മനുഷ്യരും ഈ ഭൂമിയുടെ അവകാശികളായി ജീവിക്കുന്നുണ്ട്. അവരുടെ മേല്‍ യുദ്ധതന്ത്രങ്ങളോ, യന്ത്രവത്കൃത അത്യാധുനി തോക്കുകളോ പ്രയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നത് ഓര്‍മ്മിപ്പിക്കാതെ തരമില്ല. അത്രമേല്‍ ആള്‍നാശത്തിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം. ഈ യുദ്ധത്തിന്റെ പ്രത്യേകത, എതിര്‍ഭാഗത്തുള്ളത് അമേരിക്ക ആയതുകൊണ്ടാണ്.

ലോക ശക്തികളില്‍ ഒന്നാമതോ രണ്ടാമതോ നില്‍ക്കുന്ന രാഷ്ട്രം. അതിന്റെ ആയുധ ബലവും അംഗ ബലവും അത്യാധുനിക സംവിധാനങ്ങളും ആലോചിക്കാനേ വയ്യാത്ത ഒന്നാണ്. ലോകത്തെ തന്നെ നശിപ്പിക്കാനാകുന്ന ബോംബുകള്‍ വരെയുള്ള രാജ്യം. ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമായുദ്ധ കാലത്തും ജപ്പാനില്‍ പതിച്ച അമുബോംബുകളുടെ തീവ്രത ഇന്നും ആ രാജ്യത്തിന്റെ തലമുറയെ കാര്‍ന്നു തിന്നുന്നുണ്ട്. അതുകൊണ്ടാണ് ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക എതിര്‍പക്ഷത്ത് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ആധിപത്യം ഉറപ്പിക്കാനായി തുടര്‍ച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ യു.എസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വരാനിരിക്കുന്നത് വലിയ രീതിയിലുള്ള ആക്രമണമായിരിക്കുമെന്ന് ഉറപ്പിക്കാം. അമേരിക്കയില്‍ നടക്കുന്ന ലോകഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കാനിരിക്കുകയാണ്. ലോകമാകെ ഫിഫയോടൊപ്പം ഫുട്‌ബോള്‍ ആഘോഷിക്കുകയാണ്. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ ഇറാന്റെ നാശത്തിനു വേണ്ടി യുദ്ധ വിമാനങ്ങള്‍ ആകശത്ത് ബോംബു വര്‍ഷിക്കുകയാണ്. മിസൈലുകളും, ബോംബര്‍ വിമാനങ്ങളും നാവികസേനയുടെ ആക്രമണ മുനകളും കൊണ്ട് ഹോര്‍മുസ് അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങുകയാണ്. അങ്ങനെ രണ്ട് ആഘോഷങ്ങളും ഒരേപോലെ ആസ്വദിക്കുകയാണ് അമേരിക്ക.

അതേസമയം, യു.എസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങള്‍ ആക്രമിക്കുകയാണ് ഇറാന്റെ തന്ത്രം. ഇതൊരു സൈക്കോളജിക്കല്‍ മൂവാണ്. അമേരിക്ക സംരക്ഷണം നല്‍കാമെന്നു പറഞ്ഞ് സൈനിക താവളങ്ങള്‍ ഉണ്ടാക്കിയ അറബ് രാജ്യങ്ങളെയാണ് ഇറാന്‍ ആക്രമിക്കുന്നത്. അതായത്, അത്തരം രാജ്യങ്ങളെ ആക്രമിച്ച് മുറിവേല്‍പ്പിക്കുമ്പോള്‍ അമേരിക്കയ്ക്ക് നീറ്റലുണ്ടാകും. കാരണം, സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതു കൊണ്ട്. ഇതാണ് ഇറാന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഖത്തറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാന്റെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായി ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ അതോറിറ്റികളും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഫീല്‍ഡ് തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. യാതൊരു കാരണവശാലും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. നിയമം ലംഘിക്കുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം യു.എസ് തുടരുന്നതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ പ്രത്യാക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നത്.

ഇറാന്റെ വിവിധ നഗരങ്ങളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നു. ഇറാന്‍-യുഎസ് സമാധാന കരാര്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ ബോധപൂര്‍വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാന്‍. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അല്‍-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്.

ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെയും ഈ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ ട്രമ്പിനെ കൊല്ലുമെന്നാണ് ഇറാന്‍ പറയുന്നത്. ഇങ്ങനെ എവുതിയ ബോര്‍ഡുകള്‍ ഇറാനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഹോര്‍മുസ്ഗാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദര്‍ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യു.എസ് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യു.എസ് ആക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ ബന്ദര്‍ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകര്‍ന്നിട്ടുണ്ട്.

ReadAlso:

C-475 സെല്ലില്‍ കയറിയോ ?: അത് മുന്‍ ജയില്‍ DGP ടോമിന്‍ തച്ചങ്കരിയുടെ ജയില്‍ നമ്പരാണ് ?; ആദ്യ ദിനം ജയില്‍ ആശുപത്രി സെല്ലില്‍ വാസം

മയക്കുമരുന്നിന്റെ പിടിയില്‍ പഞ്ചാബ് ?: ലഹരി മാഫിയയയ്‌ക്കെതിരേ വര്‍ത്തചെയ്താല്‍ ശിക്ഷ സര്‍ക്കാര്‍ വക നിശബ്ദരാകുമോ മാധ്യമങ്ങള്‍ ?

വീട്ടിൽ എത്ര മദ്യം സൂക്ഷിക്കാം? പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും; കേരളത്തിലെ മദ്യനിയമം അറിയാം|How much liquor can be stored at home? What happens if the limit is exceeded? Here is what you need to know about Kerala’s liquor laws.

ഡേറ്റിംഗ് ആപ്പുകള്‍ മരണക്കെണിയാണോ ?: ലൈംഗികാസക്തിയെ ചൂഷണം ചെയ്യുന്ന ആപ്പുകള്‍ മലയാളികള്‍ക്ക് ആപ്പായി മാറുന്നു; സൂക്ഷിക്കുക: തട്ടിപ്പില്‍ വീഴാതിരിക്കുക

മൊഴി വ്യാജം, ED ഭീഷണിപ്പെടുത്തി ?: കടുത്ത ശാരീരിക മാനസിക പീഢനങ്ങള്‍ക്കു വിധേയമായെന്ന് CMRL ഉദ്യോഗസ്ഥര്‍

ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രമ്പിന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടൂര്‍ക്ക് രംഗത്തുവന്നു. ജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങള്‍ക്കു നേരെ ബോധപൂര്‍വം നടത്തുന്ന ആക്രമണങ്ങള്‍ 1949ലെ ജനീവ കണ്‍വെന്‍ഷന്‍ കരാറുകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇറാന്റെ തുറമുഖങ്ങള്‍ക്ക് നേരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് യു.എസ് നാവികസേന ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തു. ഉപരോധം മറികടക്കാന്‍ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യു.എസ് സൈന്യം തിരിച്ചുവിട്ടു. നേരത്തെ ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെ നീണ്ടുനിന്ന ആദ്യഘട്ട ഉപരോധത്തില്‍ ഒന്‍പത് കപ്പലുകള്‍ യു.എസ് നിര്‍വീര്യമാക്കുകയും 140 ലധികം കപ്പലുകള്‍ തടയുകയും ചെയ്തിരുന്നു.

 

Tags: ANWESHANAM NEWSfifa world cupAMERICA IRAN WARamericaISRAYELIRANDOHAFOOTBALL

Latest News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം | Heavy rain in Idukki: Tow died in Vattavada

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിൽ

ഡൽഹി വോട്ടർപട്ടിക പരിഷ്കരണം: പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; 33 ലക്ഷം പേർ സംശയനിഴലിൽ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies