മുന്നണിയിലോ മിണ്ടാതിരിപ്പാണ്. എന്നാല്‍, നിയമസഭയിലെങ്കിലും ഉള്ളസ്ഥാനത്തില്‍ കുറച്ച് ചോദിച്ചപ്പോള്‍ അതും തരുന്നില്ല. ചോദിച്ചു ചോദിച്ചു മടുത്തപ്പോള്‍ എം.എന്‍ സ്മാരകത്തിന്റെ വാതില്‍ തുറന്നിട്ട് കാത്തിരിപ്പായി സി.പി.ഐ. നിയമസഭാ ഉപനേതാവിന്റെ സ്ഥാനത്തിനു വേണ്ടിയാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ഉപനേതാവായി കെ.എന്‍. ബാലഗോപാലനെ മനസ്സാ സങ്കലപിച്ചാണ് സി.പി.എമ്മിന്റെ പോക്ക്. എന്നാല്‍, കെ. രാജനെ ഉപനേതാവാക്കാനുള്ള ന്യായമായ ആവശ്യമെന്ന നിലയ്ക്ക് സി.പി.ഐ യാചിക്കുന്നുണ്ട്. പാര്‍ട്ടിയും മുന്നണിയും തോറ്റപ്പോള്‍ത്തന്നെ പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപനേതാവിന്റെ സ്ഥാനത്തില്‍ ഒരു പ്രശ്‌നവും മുന്നണിയിലോ പ്രതിപക്ഷ നിരയിലോ ഇല്ലെന്ന് തീര്‍ത്തു പറഞ്ഞു കഴിഞ്ഞു.
ഇതോടെ പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സി.പി.എം തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരിക്കുന്നത്. ഇല്ലാത്ത ഒരു പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചതോടെ തുറന്നിട്ട വാതിലിലൂടെ ഇനിയാരും വരില്ലെന്നുറപ്പിക്കാം. ഈ വിഷയം സംബന്ധിച്ച ചോദ്യത്തിന്, അതു കഴിഞ്ഞ കാര്യമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. മുമ്പും അതു തന്നെയാണ് പറഞ്ഞത്. ഇപ്പോഴും ഞാന്‍ അവിടെ തന്നെയാണു നില്‍ക്കുന്നത്. എന്തു വിട്ടുവീഴ്ചയാണ് വേണ്ടത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടോ.
ഇല്ലാത്ത ഒരു പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. അതേസമയം, ചര്‍ച്ചകള്‍ക്കായി സി.പി.ഐയുടെ വാതില്‍ എല്ലാ കാലത്തും തുറന്നു വച്ചിരിക്കുമെന്ന് ബിനോയ് വിശ്വം പറയുന്നു. എന്നാല്‍ വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനു പകരം മറ്റു ഘടകകക്ഷികളെ ചേര്‍ത്ത് എല്‍.ഡി.എഫിനകത്ത് ഒരു വോട്ടെടുപ്പിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍.ഡി.എഫിനകത്ത് ആളെ പിടിച്ച് വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ നോക്കുന്നത് എല്‍.ഡി.എഫ് രീതിയല്ല. എല്‍.ഡി.എഫില്‍ സി.പി.ഐ ഒറ്റപ്പെട്ടിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ-സി.പി.എം ബന്ധം ഏറ്റവും ഊഷ്ളമാക്കാനാണ് എന്നും സി.പി.ഐ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ തര്‍ക്കമോ വലിയ സംഘര്‍ഷമോ ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല. പക്ഷെ കൃത്യമായ നിലപാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
















