ലോകകപ്പ് ഫുട്ബോളിലെ ആവേശകരമായ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന പ്ലേ ഓഫ് പോരാട്ടം (ലൂസേഴ്സ് ഫൈനൽ) കാണികൾക്ക് പൂർണ്ണമായും സൗജന്യമായി കാണാൻ അവസരം. ഇനി അവശേഷിക്കുന്ന രണ്ട് നിർണ്ണായക മത്സരങ്ങളിൽ ഒന്നായ പ്ലേ ഓഫിനാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഒഫീഷ്യൽ ഫിഫ ഫാൻ പാർക്കുകളിൽ കാണികൾക്കായി സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മേത്തർ ഗ്രൂപ്പിന്റെ ഈഗിൾസ് എഫ് സി കേരളയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള ഈ ഫാൻ പാർക്കുകളിലെ വമ്പൻ എൽ.ഇ.ഡി സ്ക്രീനുകളിൽ, സ്റ്റേഡിയം അന്തരീക്ഷത്തിൽ യാതൊരു പ്രവേശന ഫീസും കൂടാതെ ലോകകപ്പിലെ ഈ വാശിയേറിയ മത്സരം ഒന്നിച്ച് ആസ്വദിക്കാൻ എല്ലാ ഫുട്ബോൾ ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
















