രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് മുദ്രവച്ച കവറിൽ എസ് ഐ ടി റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അതിനാൽ കേസിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കൂടുതൽ കാലതാമസമെടുക്കുമെന്നും എസ് ഐ ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ചുള്ള സൂചനകൾ പുറത്തുവന്നിട്ടില്ല.
ട്രസ്റ്റിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുമ്പോഴും, ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വി എച്ച് പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിലും സൂചനകൾ പുറത്തുവന്നിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിന് എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയുടെ പേര് ഉണ്ടായിരുന്നില്ല.
STORY HIGHLIGHT :ayodhya-temple-donation-scam-sit-submits-interim-report-to-supreme-court
















