മലയാള സിനിമയിൽ നിന്ന് മറ്റൊരു ത്രില്ലെർ ചിത്രം കൂടി എത്തുകയാണ്. പുതുമുഖ സംവിധായകൻ ആയ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഡി ഒ പി ജിബിൻ ആന്റണി, അലൻ ജേക്കബ് എന്നിവർ നിർവഹിച്ചിരിക്കുന്നു. രചന,എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകൻ ജിബിൻ ആന്റണി യുടെ തൂലികയിൽ വിരിഞ്ഞിരിക്കുന്നു.പൂർണമായും യൂകെയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികൾ ആയ പുതുമുഖങ്ങൾ ആണ്.
ചിത്രം യൂകെയിൽ വിതരണത്തിനെത്തിക്കുന്നത് അർ എഫ് റ്റി ഫിലിംസ് ആണ്. കേരളത്തിൽ ഹിമുക്രി – ജയഗീതം വിതരണം നിർവഹിക്കുന്നു.
സംഗീതം നൽകിയിരിക്കുന്നത് ജെയ്സൺ ജോൺ ആണ്. പ്രശസ്ത പിന്നണി ഗായകരായ സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാർ, അഞ്ചു ജോസഫ് എന്നിവർ പാടിയ ഗാനങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ചിത്രത്തിന്റെ നിർമാണം ഫോർത്ത് വാൾ പിക്ച്ചേഴ്‌സ് ആണ്. സഹനിർമാതാക്കൾ സജി പി കുര്യൻ, അജു ജോൺ, സാബു തോമസ് എന്നിവരാണ്. ക്രീയേറ്റീവ് ഹെഡ് ബെന്നി ആശംസ.ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ ജെ. ചരിത്രത്തിൽ ആദ്യമായിട്ടാണ് യൂകെ മലയാളികൾ ചേർന്ന് നിർമിച്ച ഒരു മലയാള സിനിമ കേരളത്തിലും യൂകെയിലും ആയി പ്രദർശത്തിനെത്തു ന്നത് എന്ന പ്രെത്യേകതയും ഈ ചിത്രത്തിനുണ്ട്.
പി ആർ ഒ എം കെ ഷെജിൻ.
















