കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.
അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കുളള പുന:പരീക്ഷയും ഓഗസ്റ്റ് 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ നടത്തും.
ഓഗസ്റ്റ് 22 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 883/2025, 647/2025 എല്‍സി/എഐ) പരീക്ഷ നവംബര്‍ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റില്‍.
STORY HIGHLIGHT : PSC: New date announced for cancelled exam
















