ആദ്യം നിജാം പാക്ക്, പിന്നാലെ പാന്‍പരാഗ് പാന്‍മസാല, തൊട്ടു പിന്നാലെ ഉംദ പട്ടി, പിന്നെ ഹാന്‍സ്, ചൈനി ഖൈനി അങ്ങനെ ചുണ്ടിലും വായിലുമെല്ലാം സുരക്ഷിതമായി വെച്ച് ലഹരി പിടിപ്പിക്കുന്ന പുകയിലയും പാക്കും കെമിക്കല്‍ ചേര്‍ത്ത് എത്തി. പ്രായഭേദമന്വേ മലയാളികള്‍ ഇതിന്റെ പിന്നാലെ കൂടി. ചെറുപ്പക്കാരാണ് ഇതില്‍ ഏറിയപങ്കും. മുണ്ടിന്റെ മടിക്കുത്തില്‍ നിന്നും എടുത്ത് പൊതു ഇടങ്ങളില്‍പ്പോലും അവര്‍ ഇതുപയോഗിക്കാന്‍ ശീലിച്ചു. വടക്കേ ഇന്ത്യന്‍ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ പാന്‍പരാഗും പുകയില ഉത്പ്പന്നങ്ങളും. കേരളത്തിലേക്ക് ഹിന്ദിക്കാരുടെ വന്‍തോതില്‍ തൊഴില്‍തേടിയുള്ള വരവാണ് പിന്നീട് ലഹരിക്കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നു പറയാം.
വടക്കേഇന്ത്യയില്‍ സര്‍വ്വ സാധാരണമായി ഉയോഗിക്കുന്ന പുകയില ഉത്പ്പന്നങ്ങളും ചെറു മയക്കുമരുന്നു പോലുള്ളവയും കേരളത്തില്‍ അഴര്‍ക്കു വേണ്ടി സുലഭമാകാന്‍ തുടങ്ങി. മൂന്നും കൂട്ടി മുറുക്കിയിരുന്ന മലയാളി ആ മുറുക്കുകലുടെ ശീലം മാറ്റി ഉത്തേജനത്തിനും, മയക്കത്തിനും വേണ്ടിയുള്ള ഹൈടെക്ക് മുറുക്കിലേക്ക് വഴുതി വീണു. അഹ്ങനെ ചാര്‍സൗബീസും മീട്ടാപാനും മലയാളിയുടെ ഇഷ്ടങ്ങളില്‍ ഇടം പിടിച്ചു. റോഡു വക്കുകളിലെ വലിയ മരങ്ങള്‍ക്കു താഴെ ഒരു മേശയും, കസേരയും ഇട്ട്, ഹിന്ദിക്കാര്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള പാട്ടകളില്‍ നിറച്ചട ലഹരിവില്‍പ്പനയ്ക്ക് തുടക്കമിട്ടു. തൊണ്ണൂരുകള്‍ക്കു ശേഷമാണ് ഇത് കേരളത്തില്‍ വ്യാപകമാകുന്നത്.
ചാരായ നിരോധനവും, വിദേശ മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനയുമാണ് വിദ്യാര്‍ത്ഥികളും ചെരുപ്പക്കാരും പുതിയ വിലകുറഞ്ഞ ലഹരിയിലേക്കുള്ള അന്വേഷണത്തിന് തുടക്കമിട്ടത്. പരസ്യമായി ഉപയോഗിക്കാവുന്നതും, എന്നാല്‍, ആര്‍ക്കും സംശയിക്കാന്‍ വകയില്ലാത്തതുമായ ലഹരി വസ്തുക്കള്‍ എന്ന ലേബല്‍ അതുകൊണ്ടുതന്നെ വടക്കേ ഇന്ത്യന്‍ ലഹരികള്‍ക്കുണ്ടായി. സിനിമാ നടന്‍മാര്‍ പോലും പാന്‍പരാഗിന്റെ പരസ്യം ചെയ്യുന്നതും പിന്തുണ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാ് നിരോധിക്കപ്പെട്ടിട്ടും പരസ്യമായ രഹസ്യം പോലെ ഉപയോഗിക്കുന്നവരുണ്ട്. നേരത്തെ പരസ്യമായി ഉപയോഗിച്ചിരുന്നവയെല്ലാം ഇപ്പോള്‍ കള്ളക്കടത്തു നടത്തുന്നതു പോലെ ഉപയോഗിക്കുന്നു എന്നുമാത്രം.
എന്നാല്‍, ഈ തലങ്ങളെല്ലാം കടന്ന് നമ്മുടെ കുട്ടികള്‍ കഞ്ചാവിലും സിന്തറ്റിക് ഡ്രഗ്‌സിലുമൊക്കെയാണ് വ്യാപരിക്കുന്നത്. ഉപയോഗിക്കല്‍ മാത്രമല്ല, ഉപയോഗിക്കുന്നവരെക്കൊണ്ട് വില്‍പ്പനയും ഇത്തരം മാഫിയകള്‍ നടത്തുന്നുണ്ട്. അങ്ങനെ വില്‍പ്പനയില്‍ നിന്നും വരുമാനവും, ഉപയോഗിക്കുന്നതു വഴി ലഹരിയും കിട്ടുമെന്ന ഗ്യാരണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ കിട്ടുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൊണ്ടു നടക്കാനും, ആര്‍ക്കും സംശയം തോന്നാത്ത രീതിയിലുമാണ് ഡ്രഗ്‌സ് പായ്ക്ക് ചെയ്യുന്നത്. പ്രത്യേകിച്ച് മണില്ലാത്ത വസ്തുക്കളാണ് ഇവയെല്ലാം എന്നതും സുരക്ഷിതരാക്കുന്നു. ഈ ശ്രേണിയിലേക്ക് പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ലഹരികളും എത്തിക്കൊണ്ടിരിക്കുകയാണ്.
അതില്‍ പ്രധാനപ്പെട്ടതാണ് ‘നിക്കോട്ടിന്‍ പാച്ചസ്’. അതും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മനോഹരമായ പായ്ക്കറ്റുകളിലാണ് ഇറക്കുന്നത്. കാണാന്‍ ചൈനിഖൈനി പോലെയാണെങ്കിലും അതിനുള്ളില്‍ നിക്കോട്ടിന്‍ ആണ്. അത് ചുണ്ടിനടിയില്‍ വെയ്ക്കാന്‍ പാകത്തിനാണ് തയ്യാറാക്കിയിരിക്കുന്നതും. കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചാല്‍ ഇതിന്റെ ചെറിയ ടിന്‍ കാണുമെങ്കില്‍ ഉറപ്പിക്കാം നിക്കോട്ടിന്‍ പാച്ചസ് ഉപയോഗിച്ചു തുടങ്ങിയെന്ന്. ഓപ്പറേഷന്‍ തൂഫാന്‍, കേരള സര്‍ക്കാരിന്റെ വലിയൊരു ജനകീയ പദ്ധതിയായി മാറണം. ജനങ്ങളുടെ പിന്തുണയും ഇതിനുണ്ടാകണം. പോലീസിനൊപ്പം ലഹരിമാഫിയയെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ അണിനിരക്കേണ്ടതുണ്ട്.
















