ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഫോട്ടോഷൂട്ടും, ഫേസ്ബുക്ക് പോസ്റ്റുമൊക്കെ ഇട്ട് ആഘോഷിച്ച് അര്‍മാദിച്ചു നടന്ന ഇടതുപക്ഷ ലേബലുള്ള സ്വര്‍ണ്ണക്കടത്തു സംഘാംഗമാണ് അര്‍ജുന്‍ ആയങ്കി. പക്ഷെ, ഭരണം മാറിയതോടെ കഷ്ടകാലമെന്ന പോലെ ആയങ്കി, അയാലുടെ ഭാഷയില്‍ ‘വനവാസത്തില്‍ തുടരും’ എന്നാണ്. മലബാര്‍ മേഖലയിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍, എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണ്ണം കടത്തല്‍, വ്യാപാരികളെ തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ എല്ലാ നിയമവിരുദ്ധവും മനുഷ്യസ്വ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ ജോലി. എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍ , മാന്യമായി പറയാന്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ആയങ്കിലും സംഘവും ഇടതുപക്ഷത്തിന്റെ തണലില്‍ വളര്‍ന്ന ക്രിമിനലുകള്‍ മാത്രമാണ്. സ്വര്‍ണ്ണം പൊട്ടിക്കല്‍ പോലീസിന്റെ കണ്ണില്‍പ്പെട്ട്, പ്രതിയായതോടെ സി.പി.എം പതിയെ ആര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറയാന്‍ തുടങ്ങി.
പരസ്യമായി തള്ളി പറയുകയും രഹസ്യമായി ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കുതന്ത്രമായിരുന്നു ഇത്. പ്രത്യക്ഷത്തില്‍ പാര്‍ട്ടിക്ക് ആയങ്കിയുമായി ബന്ധമില്ല. എന്നാല്‍, പരോക്ഷമായി ഏതറ്റം വരെയും സഹായിക്കും എന്ന ലൈന്‍. ഉദാഹരണത്തിന് ടി.പിയെ കൊന്ന ക്രിമിനലുകള്‍ക്ക് പാര്‍ട്ടി ഒരുക്കുന്ന പരസ്യമായ രഹസ്യ സൗകര്യങ്ങള്‍ പോലെ. അതുകൊണ്ടു തന്നെ ആയങ്കിക്ക് ഒന്നും പേടിക്കാനില്ല. പാര്‍ട്ടിക്കു വേണ്ടി സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ ആയങ്കി കത്തിക്കയറി. അങ്ങനെ പോലീസിനെ വെല്ലുവിളിച്ചതിനാണ് പുതിയ കേസ് വന്നത്. അതില്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടു. ആയഹ്കിലെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
എന്നാല്‍, തന്നെ അന്വേഷിക്കുമ്പോഴും ആയങ്കില്‍ റെസ്റ്ററന്റില്‍ ഇരുന്ന് ചായകുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയാണ്യ സോഷ്യല്‍ മീഡിയകളില്‍ ചൂടുമാറാത്ത പുത്തന്‍ പോസ്റ്റുകളും ഓഡിയോകളും വരുന്നു. എവിടെ ഇരുന്നാണ് ആയങ്കി ഇതെല്ലാം ചെയ്യുന്നത്. ടി.പി. വധക്കേസിലെ പ്രതികളെ കണ്ടെത്തിയത് മുടക്കോഴിമടയില്‍ നിന്നുമാണെന്ന് പോലീസ് ഡയറികളില്‍ ഇപ്പോഴുമുണ്ട്. സമാന ചിന്ത പോലീസിന് പോകാത്തതെന്താണ്. ആയങ്കിയെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം അയാളെ പിടിക്കാനാവില്ല. എന്നാല്‍, അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
എടപ്പാളിലെ ഒരു റസ്റ്ററന്റില്‍ അര്‍ജുന്‍ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചത്. അര്‍ജുന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സഹായികള്‍ വലയിലായത്. അതേസമയം, അര്‍ജുന്‍ ആയങ്കി വിഷയത്തില്‍ എല്ലാം പൊലീസ് നോക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം ഉള്ളതായി അറിയില്ല. റൗഡികള്‍ പലതും പറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചതിന് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്തു.
എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്ക് കേരള മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി’ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഒളിവില്‍ പോകുന്നതിനു മുന്‍പായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ആയങ്കിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പൊലീസുമായി ബന്ധപ്പെട്ട ഏതൊരു നീക്കത്തോടും സമൂഹമാധ്യമങ്ങള്‍ വഴി ആയങ്കി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്്.
കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ് എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ആയങ്കി പ്രതികരിച്ചത് ‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നായിരുന്നു. അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ ആലുവ റൂറല്‍ എസ്പി കെ.എസ്.സുദര്‍ശന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍.മനോജിന്റെ മേല്‍നോട്ടത്തില്‍ 11 അംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്.ആദര്‍ശ്, എ.ഷൈന്‍കുമാര്‍, രണ്ട് എസ്‌ഐമാര്‍, രണ്ട് എഎസ്‌ഐമാര്‍ എന്നിവരുള്‍പ്പെടെ 11 അംഗ സംഘമാണ് ആയങ്കിയെ തിരയുന്നത്. അതേസമയം, അര്‍ജുന്‍ ആയങ്കിയെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡയയില്‍ പോസ്റ്റിട്ടു.
ആ പോസ്റ്റ് ഇങ്ങനെയാണ്
ആദ്യമേ വ്യക്തമാക്കട്ടെ-ആര്‍ജ്ജുന്‍ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്…
ഒരു കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവന്‍ അങ്ങനെ പ്രതികരിച്ചത്…
?ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാന്‍ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമര്‍ശ്ശിക്കുമ്പോള്‍ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല…അതില്‍ അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ…
ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരില്‍ ഒരു പൗരനെ ‘വെടിവെച്ചുകൊല്ലാന്‍’ ഉത്തരവിടാന്‍ ഇത് സംഘപരിവാര്‍ ബുള്‍ഡോസര്‍ ഭരണമുള്ള UPയോ ബീഹാറോ അല്ല…
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ സംഘപരിവാര്‍ അജണ്ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണോ?
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാന്‍ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്…ഭരണകൂട ഭീകരതയ്ക്കും സംഘി മോഡല്‍ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല…
നിയമപരമായ തെറ്റുകള്‍ക്ക് നിയമപരമായ ശിക്ഷ നല്‍കട്ടെ…
അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിന്‍മുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍,
ആ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുതോല്‍പ്പിക്കാന്‍ ഞങ്ങളും മുന്നില്‍ തന്നെയുണ്ടാകും..
ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..
തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റില്‍പ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീര്‍പ്പില്ല..
നിയമം ഏവര്‍ക്കും സമമാണ്..അതില്‍ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..
വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റര്‍ മിനിസ്റ്റര്‍…
അര്‍ജുന്‍ ആയങ്കിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. അയാളെ ന്യായീകരിക്കാന്‍ എനിക്കു പറ്റില്ല. പോലീസ് പോലീസിന്റെ ജോലി ചെയ്യട്ടെ എന്നുമാണ് പിണറായി പറഞ്ഞത്.
















