2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിലും സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പ്രസ്തുത നിയമനങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു കമ്മിറ്റിക്കും രൂപം നല്‍കി.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ അക്കാദമിക്, ഭരണപരവും മറ്റ് അനുബന്ധ വിഷയങ്ങളും കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനാണ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥകള്‍ പ്രകാരം കോളേജ് യൂണിയനുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും അയkക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ എക്‌സ്പര്‍ട്ട് വിസിറ്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍, അക്കാദമിക് ഓഡിറ്റ്, ഫാക്കല്‍റ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടന്നിരുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനും അക്കാദമിക്, ഭരണപരമായ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍വകലാശാലയുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പ്രവര്‍ത്തന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനങ്ങള്‍ സഹായകരമാകുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് പറഞ്ഞു.
യോഗത്തില്‍ നിയമസഭാംഗങ്ങളായ അബിദ് ഹുസൈന്‍ തങ്ങള്‍, ജ്യോതികുമാര്‍ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സി.സി. ഉദയന്‍, ഡോ. ഷെരീഫ് ആര്‍. എം., മുഹമ്മദ് യാമിന്‍ ബെക്ക്, ജോജി തോമസ്, സര്‍വകലാശാല രജിസ്ട്രാര്‍ (ഇന്‍-ചാര്‍ജ്) ജി. ഗോപിന്‍ , ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ്, ഡീന്‍ റിസര്‍ച്ച് ഡോ. ശ്രീനി കെ. ജി. എന്നിവര്‍ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങള്‍