ബിഗ്‌ബോസിലൂടെ താരമായി മാറിയ അഖില്‍ മാരാര്‍ തന്റെ ജീവിത കഥയുടെ ഒരു ഭാഗം കുറഞ്ഞ വരികളിലൂടെ എവുതി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കൈയ്യിലുള്ളതും, നേടിയതുമായ എല്ലാ കഥയും എതിലുണ്ട്. സ്വന്തം ഫേസ് വാല്യു എന്തെന്ന് തിരിച്ചറിഞ്ഞ് ഉദ്ഘാടനത്തിനും, മറ്രു പരിപാടികള്‍ക്കും അഞ്ചു ലക്ഷം രൂപ വെച്ച് വാങ്ങി വലുതായതും, ഫ്‌ളാറ്റ് വാങ്ങിയതും, നിരവധി കാറുകള്‍ വാങ്ങിയതുമെല്ലാം അഖില്‍ തുറന്നെഴുതുന്നു. കഷ്ടപ്പാടില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ട്. സിനിമ അഭിനയിക്കാന്‍ വിളിച്ചെങ്കിലും പോയില്ല. പഴയ ബന്ധങ്ങള്‍ വഴിയുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഇറങ്ങി. ഗള്‍ഫില്‍ ഒരു കോടിയോളം രൂപ ഇന്‍വെസ്റ്റ് ചെയ്തു.
എന്നാല്‍, അതില്‍ നഷ്ടം ഉണ്ടായി. അപ്പോഴും ആരോടും കടം വാങ്ങിയില്ല. എന്നെ സഹായിച്ചവരെയെല്ലാം തിരിച്ചും സഹായിച്ചു. 30 ലക്ഷത്തോളം രൂപ ജീവിതത്തില്‍ ഇതുവരെ കാണാത്തവര്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു. അഖിലിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ്.
അഖിലിന്റെ വാക്കുകളിലേക്ക്
ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞു നാട് മുഴുവന്‍ നടന്നു തട്ടിപ്പ് കാണിക്കുന്ന ഫ്രാഡുകളെ കാരണം ചില കാര്യങ്ങള്‍ തുറന്ന് പറയേണ്ടിയിരിക്കുന്നു…
2023 ജനുവരി ആയപ്പോള്‍ ഫ്‌ലാറ്റിന്റെ അടുത്ത മാസത്തെ വാടക, കാറിന്റെ emi എങ്ങനെ അടയ്ക്കും എന്ന ചിന്തയില്‍ ലക്ഷ്മിയോട് നിങ്ങള്‍ കൊട്ടാരക്കരയിലേക്ക് മാറിക്കോ.. കാര്‍ വിറ്റിട്ട് ഞാന്‍ ഇവിടെ എവിടെയെങ്കിലും നിക്കാന്‍ നോക്കാം എന്ന് പറഞ്ഞു.. അപ്പോഴാണ് ബിഗ് ബോസ്സ് എന്റെ മുന്നിലേക്ക് എത്തുന്നത്..
ഒരു ദിവസം 10000 രൂപ ശമ്പളം എന്നെ സംബന്ധിച്ച് എത്രയോ വലുതായിരുന്നു..
കുടുംബത്തിന് വേണ്ടി പോകാന്‍ തീരുമാനിച്ചു.
50 ദിവസം നില്‍ക്കാന്‍ കഴിഞ്ഞാല്‍ 5 ലക്ഷം രൂപ കിട്ടും.. അതായിരുന്നു ലക്ഷ്യം..അഞ്ച് ലക്ഷം ആഗ്രഹിച്ചവന്‍ 50 ലക്ഷവും, കാറും ശമ്പളം 10 ലക്ഷവും വാങ്ങി പുറത്ത് വന്നു.. ജോജു ചേട്ടന്‍ പണി സിനിമയുടെ കോ ഡയറക്ടര്‍ ആവാനും അതിലെ ഒരു പ്രധാന വേഷം അഭിനയിക്കാനും വിളിച്ചു… ഞാന്‍ no പറഞ്ഞു.. സാമ്പത്തികമായി ഒന്നും നെടേണ്ട എന്ന് ഒരിക്കല്‍ ചിന്തിച്ച ഞാന്‍ സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടപ്പോള്‍ പണത്തിന്റെ വില തിരിച്ചറിഞ്ഞു..
എന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് സാമ്പത്തിക സംരക്ഷണം കുടുംബത്തിന് ഉറപ്പ് വരുത്തണം.. സിനിമയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചു..
സംവിധായകന്റെ കുപ്പായം പെട്ടെന്ന് അണിഞ്ഞാല്‍ ഫേസ് വാല്യൂ പോകും.. മാത്രമല്ല പടം പരാജയപ്പെട്ടാല്‍ പഴയ അവസ്ഥ ആകും..
അഭിനയിക്കാന്‍ ഇറങ്ങിയാല്‍ ആദ്യ പടത്തിനു ശമ്പളം കിട്ടും പൊട്ടിയാല്‍ നാണം കെട്ട് പഴയ പോലെ ആകും.. അഞ്ച് ലക്ഷം രൂപ ഒരു ഉദ്ഘാടനത്തിനു ഞാന്‍ ചോദിച്ചു.. ആദ്യ പ്രോഗ്രാം ഉറപ്പായപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് അഞ്ച് ലക്ഷത്തിന്റെ വില ഉണ്ട്.. തുടര്‍ന്ന് നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകള്‍.. എന്റെ ഇന്റര്‍വ്യൂ കാണാന്‍ ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് ഒരു അഭിമുഖം നല്‍കാന്‍ ഒരു ലക്ഷം വാങ്ങി..
ബിഗ് ബോസിന് ശേഷമുള്ള എന്റെ ആദ്യ ബര്ത്‌ഡേ ഫങ്ക്ഷന് പോലും അഞ്ച് ലക്ഷം രൂപയ്ക്ക് ഞാന്‍ വിറ്റു… 35 വയസ് വരെ ജന്മദിനം വെറും ദിവസമായി കണ്ട ഒരുവന് ആ ദിനം മാത്രം അഞ്ച് ലക്ഷം.. പഴയ ബന്ധങ്ങള്‍ വഴി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇറങ്ങി.. 500 രൂപ കമ്മീഷന്‍ കിട്ടാന്‍ പത്തു തവണ കയറി ഇറങ്ങി നടന്ന എനിക്ക് ഒറ്റ ഫോണ്‍ കോളിള്‍ മാത്രം ഡീല്‍ നടത്തിയത് 32 കോടിയുടെ ഒരു പ്രോപ്പര്‍ട്ടി..
2024 ഇല്‍ ദുബായില്‍ ഒന്നര കോടി രൂപ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തു.. എന്നാല്‍ ചില നിയമ പ്രശ്‌നങ്ങള്‍ കാരണം അതില്‍ കുറെ പണി കിട്ടി..
ഇന്നും ആ പണം തിരിച്ചു കിട്ടിയിട്ടില്ല..
പിന്നീട് സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി..
ഇന്നലെകളില്‍ എന്നെ സഹായിച്ച എല്ലാവരെയും തിരികെ സഹായിച്ചു.. രണ്ട് ലക്ഷം കാര്‍ഷിക വായ്പ മുടങ്ങി പോയത് 5.8 ലക്ഷം തിരിച്ചടച്ചു..
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴും ആരുടേ കൈയില്‍ നിന്നും കടം വാങ്ങിയിട്ടില്ല..ഒരാളെയും വാക്ക് കൊടുത്തു ചതിച്ചിട്ടില്ല, പറ്റിച്ചിട്ടില്ല..
ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ എനിക്ക് ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് കൊണ്ട് 80% തുകയും ഞാന്‍ നല്‍കി.. ബെന്‍സിനു വെറും 18 ലക്ഷം മാത്രം ലോണ്‍ ആയിരുന്നു.. ഇപ്പോഴത് ക്ലോസ് ചെയ്തു..
വോള്‍വോ, മിനി കൂപ്പര്‍,bmw ബൈക്ക്, മഹീന്ദ്ര xev 9e, bmw 320ദ്, നിസാന്‍ മാഗ്‌നറ്റ്..
ഇത്രയും വാഹനങ്ങള്‍ വാങ്ങി.. ആഗ്രഹങ്ങള്‍ തീര്‍ന്നപ്പോള്‍ ചിലത് വിറ്റു..
പ്രായം കൂടി വരുന്നത് കൊണ്ടാണോ അതോ മക്കളുടെ ഭാവിയെ കുറിച്ചുള്ള ചിന്തയാണോ എന്റെ ആഗ്രഹങ്ങള്‍ ഞാന്‍ മറക്കാന്‍ തുടങ്ങി.. ഇന്‍വെസ്റ്റ്മെന്റുകളെ കുറിച്ചുള്ള ചിന്ത വന്നു..
ഇതൊക്കെ നേടുമ്പോഴും എന്റെ ചിലവില്‍ ആണ് അച്ഛനും അമ്മയും എന്റെ ഭാര്യയും മക്കളും അടങ്ങുന്നവര്‍ ജീവിക്കുന്നത്.. നിങ്ങള്‍ തമാശക്ക് പറയുന്നത് പോലെ മാസം 3 ലക്ഷത്തോളം രൂപ ചിലവാക്കി തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷവും ജീവിച്ചു..
നാളിത് വരെ ഒരാളുടെ കൈയില്‍ നിന്നും കടം വാങ്ങിയിട്ടില്ല…ബുദ്ധിമുട്ട് വന്നപ്പോള്‍ സഹായിച്ച സുഹൃത്തുക്കള്‍ ഉണ്ട് ഇന്നും അവരെല്ലാം എന്റെ ഒപ്പമുണ്ട്..കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ
മുപ്പതു ലക്ഷത്തോളം രൂപ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മനുഷ്യരെ സഹായിച്ചിട്ടുണ്ട്..അതൊന്നും പരസ്യപെടുത്തി നന്മ മരം കളിക്കാന്‍ നിന്നിട്ടുമില്ല..
ബിഗ് ബോസിന് ശേഷം ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ജനങ്ങള്‍ എന്നിലൊരു പൊതു പ്രവര്‍ത്തകനെ കണ്ടു..അവര്‍ എത്രയോ കാലങ്ങള്‍ ആയി എന്നോട് ഇത് പറയുന്നു.. ഇനിയുള്ള നാളുകള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കണം എന്ന ചിന്ത രാഷ്ട്രീയം മതി എന്റെ ഭാവിയില്‍ എന്ന് ഞാന്‍ ചിന്തിച്ചു.. എന്നാല്‍ എന്റെ സത്യസന്ധത ഉള്‍കൊള്ളുക ഒരു പാര്‍ട്ടിക്കും കഴിയുന്ന ഒന്നായിരുന്നില്ല..
എല്ലാം ഉപേക്ഷിച്ചു ഇറങ്ങാം എന്ന് തീരുമാനിച്ച ഞാന്‍ ചതിക്കപ്പെട്ടു..
അപ്പോള്‍ അവരെന്നെ പണത്തിനു വേണ്ടി വന്നവന്‍ എന്ന് ആക്ഷേപിക്കാന്‍ ശ്രമിച്ചു..
കരിമണി മാല മാത്രം ലക്ഷ്മിയുടെ കഴുത്തില്‍ എന്നാണ് കല്യാണം കഴിക്കും മുന്‍പ് ഞാന്‍ ലക്ഷ്മിയുടെ വീട്ടുകാരോട് പറഞ്ഞത്..
32 കോടിയോളം മുടക്കി കൊട്ടാരക്കരയില്‍ പണിത ഐ മാള്‍ അതിന്റെ മുതലാളി അബ്ദുല്‍ റഹീം എന്നെ വിശ്വസിച്ചു ഏല്പിച്ചു പോയത് എന്റെ സത്യ സന്ധത കണ്ടിട്ടായിരുന്നു.. രണ്ടര വര്‍ഷം ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ കോടികള്‍ മുടക്കിയ ഒരു ഷോപ്പിംഗ് മാള്‍ കണ്‍സ്ട്രക്ഷന്‍.. ഞാന്‍ എന്തായിരുന്നു എന്ന് ആ മനുഷ്യന്‍ പറയും..
രണ്ടര വര്‍ഷത്തോളം തിരക്കഥ എഴുതി, സംവിധാനവും അതിന്റെ റിലീസ് വരെയുള്ള കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടും ഭക്ഷണവും താമസവും അല്ലാതെ പതിനായിരം രൂപ പോലും ഞാന്‍ ശമ്പളം ആയി വാങ്ങിയിട്ടില്ല..
എന്റെ സത്യം തിരിച്ചറിഞ്ഞ ഈശ്വരന്‍ ബിഗ് ബോസിന് ശേഷം അതെ മനുഷ്യന്റെ കൈയില്‍ നിന്നും വിവിധ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ എനിക്ക് നല്‍കിയ കമ്മീഷന്‍ അന്‍പത് ലക്ഷത്തിന് മുകളില്‍ ആയിരുന്നു.
ദുബായിലെ ഇന്‍വെസ്റ്റ് മെന്റിന്റെ തുടക്കം…
തിരഞ്ഞെടുപ്പിന് ശേഷം പ്രോഗ്രാമില്‍ വിളിച്ചിട്ട് വര്‍ഗീയ വാദി എന്ന പേരില്‍ ഒഴിവാക്കപ്പെടുന്നതിന്റെ വിഷമവും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ അവസരം നല്‍കുന്നില്ല എന്ന വിഷമവുമാണ് പങ്ക് വെച്ചത്..തിരഞ്ഞെടുപ്പില്‍ ഞാന്‍ നല്‍കിയ സത്യ വാങ്ങ് മൂലം നോക്കു.. അതില്‍ തന്നെ ബാങ്ക് ബാലന്‍സ് 27 ലക്ഷം ഉണ്ട്..ഓരോ വര്‍ഷത്തെയും ITR ഫയലിങ്ങും ഉണ്ട്..
തെറ്റുകള്‍ തിരുത്തണം എന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞപ്പോള്‍ അതില്‍ സത്യം ഉണ്ടെന്ന് ഒരു കോര്‍പറേറ്റ് ചാനല്‍ പോലും തിരിച്ചറിഞ്ഞത് കൊണ്ടാണ് അഗ്‌നി പരീക്ഷയുടെ ജഡ്ജ് ആയി അന്ന് നല്‍കിയ ശമ്പളത്തിന്റെ പത്തിരട്ടി നല്‍കി അവര്‍ എന്നെ വിളിച്ചതും..സത്യം ജയിക്കും സത്യമേ ജയിക്കു..
NB : സോഷ്യല്‍ മീഡിയയിലെ നന്മ മരങ്ങളെ അടുത്ത് അറിഞ്ഞാല്‍ അന്ന് നിങ്ങള്‍ തിരിച്ചറിയും അവര്‍ എന്തെന്ന്.. മിന്നുന്നത് എല്ലാം പൊന്നല്ല.. ഉള്ളില്‍ സത്യം സൂക്ഷിക്കുന്നവന് ആരെയും ഭയവും ഇല്ല..