നടി അനുപമ പരമേശ്വരൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നടത്തിയ തുറന്ന് പറച്ചിലുകൾ പലരെയും അമ്പരപ്പിച്ചു. രണ്ട് വർഷം ഈ ബന്ധത്തിൽ ഇത്രയധികം അനുപമ അനുഭവിച്ചു എന്നത് ആരാധകരെ ഞെട്ടിച്ചു. പുറമേക്ക് ചിരിച്ചപ്പോഴും താൻ മുൻകാമുകനിൽ നിന്നും അനുഭവിച്ച മാനസിക പീഡനങ്ങൾ അനുപമ ഓരോന്നായി തുറന്ന് പറഞ്ഞു. നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്നും ഈയടുത്ത് ബ്രേക്കപ്പായെന്നും ഗോസിപ്പുകളുണ്ടായിരുന്നു അതിനാൽ തന്നെ അനുപമ പരാമർശിച്ചയാൾ ധ്രുവ് വിക്രമാണെന്ന് വാദം വന്നു.
തമിഴ് യൂട്യൂബർ അന്തനൻ അനുപമയെയും ധ്രുവ് വിക്രമിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താനനുഭവിച്ച കാര്യങ്ങൾ കാരണമായിരിക്കാം അനുപമ തുറന്നടിച്ച് സംസാരിച്ചതെങ്കിലും ഇത് കരിയറിനെ സാരമായി ബാധിച്ചേക്കുമെന്ന് അന്തനൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ധ്രുവ് വിക്രമിനെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലായി. ധ്രുവിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കുമ്പോൾ നിങ്ങളുടെ കരിയറിനെ ബാധിക്കുമെന്നത് സത്യമാണ്. ഇങ്ങനെ സംസാരിച്ചിട്ട് എന്താണ് സാധിക്കാൻ പോകുന്നത്. സിനിമാ രംഗത്തുള്ള മറ്റ് നടിമാരെ രക്ഷിക്കാനായിരിക്കും. ഈ നിമിഷം വരെയും ധ്രുവ് ഒന്നും പറഞ്ഞിട്ടില്ല. എന്നെങ്കിലും നീ എന്റെ പേര് പരാമർശിക്കും. അപ്പോൾ പ്രതികരിക്കാം എന്നാണ് ധ്രുവ് കരുതുന്നത്.
നയൻതാരയ്ക്കൊന്നും വരാത്ത പ്രശ്നമാണോ നിങ്ങൾക്ക് വന്നത് അവർ എത്ര ധെെര്യത്തോടെ ഓരോന്നായി നേരിട്ടു. ഇന്ന് ഈ നിലയിലെത്തി. അവർക്കില്ലാത്ത മനോവിഷമം ഇല്ല. അത് പോലെ മറ്റുള്ളവർക്കും നയൻതാര മനോവിഷമമുണ്ടാക്കി. സിനിമാ രംഗം നയൻതാരയെ എങ്ങനെ ടോർച്ചർ ചെയ്തു എന്നത് നമ്മൾ കണ്ടതാണ്. സിനിമാ രംഗത്തിന് നയൻതാര കൊടുത്ത ടോർച്ചറും നമ്മൾ കണ്ടതാണ്. തൃഷയും ഓരോ പ്രശ്നങ്ങൾ നേരിട്ടു. ഇന്ന് തൃഷയുടെ വളർച്ച നോക്കൂ. മനസ് വിഷമിച്ച് ഒരു നടി ഈ സിനിമാ രംഗമേ വിട്ടു. നിങ്ങളുടെ മുമ്പേ ഈ രംഗത്തേക്ക് വന്നവർ തങ്ങളെ വേദനിപ്പിച്ചവരെക്കൊണ്ട് വണങ്ങിക്കുന്ന അവസ്ഥയിലേക്ക് എത്തി. അത് പോലെ ഈ വെെര്യം വെച്ച് കരിയറിൽ മുന്നേറണം എന്നും അനുപമ പരമേശ്വരനോടായി അന്തനൻ പറഞ്ഞു. അതേസമയം തന്റെ അഭിമുഖം കരിയറിനെ ബാധിച്ചാലും കാര്യമാക്കുന്നില്ലെന്ന് അനുപമ പരമേശ്വരൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.