മുകളിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്ന അര്‍ജുന്‍ അശോകന്‍, അര്‍ജന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമര്‍ത്തി പ്പിടിച്ചിരിക്കുന്ന അല്‍ത്താഫ് സലിം, ബാലു വര്‍ഗീസ്, സനൂപ് തൈക്കൂടം, ശരത് സഭ അന്ന, അമല്‍ഷാ … എന്നിവര്‍. ആരെയും പെട്ടെന്നാകര്‍ഷിക്കുന്ന ഒരു പോസ്റ്ററാണിത്. നവാഗതനായ നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്‍കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണിത്. പൊന്നിന്‍ ചിങ്ങമാസം പിറക്കുന്ന ദിനമായ ആഗസ്റ്റ് പതിനേഴ് തിങ്കളാഴ്ച്ച രാവിലെ സംസ്ഥാന സാംസ്‌കാരിക മന്ത്രി ശ്രീ. പി. സി. വിഷ്ണു നാഥാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തത്. നിമിഷ നേരത്തിനുള്ളില്‍ ത്തന്നെ സോഷ്യല്‍ മീഡിയായില്‍ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നതെന്ന് പ്രതികരണങ്ങളില്‍ക്കൂടി മനസ്സിലാക്കാം.
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തില്‍ ഫുള്‍ ഫണ്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഘട്ടത്തില്‍ ഏറെ ഉദ്വേഗമാകുന്നുമുണ്ട്. ചിരിക്കൊപ്പം ചിന്തയും നല്‍കുന്ന ഈ ചിത്രം ഒരു സുഹൃത്ത് സംഘത്തിന്റെ ആത്മബന്ധത്തിന്റെ കഥയാണു പറയുന്നത്. പോണ്ടിച്ചേരിയിലെ ഒരു കാംബസ്സില്‍ ഒന്നിച്ചു പഠിച്ച ഏതാനും പേര്‍ വീണ്ടും പോണ്ടിച്ചേരിയില്‍ ഒത്തുചേരുന്നതും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്:
: അരുണ്‍ ഗോപി എക്സൈമെന്റ്& ജസ്റ്റിന്‍ ആന്റെ മാത്യു എന്റെര്‍ടൈന്‍
മെന്റിന്റെ ബാനറില്‍
ആരുണ്‍ ഗോപി, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് –
ഡിജോ ജോസ് ആന്റെണിയുടെ സഹസംവിധായകനായിരുന്ന നിഖില്‍ മോഹന്‍,പ്രിന്‍സ് ആന്റെ ഫാമിലിയുടെ കോറൈറ്റര്‍ കൂടിയായിരുന്നു.
അര്‍ജൂന്‍ അശോകന്‍ അല്‍ത്താഫ് സലിം ബാലു വര്‍ഗീസ്, ശരത് സഭ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍
പ്രശസ്ത സോഷ്യല്‍ മീഡിയാ താരം
അന്നാമ്മ , അമല്‍ഷാ , മൊട്ട രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്:
ശ്രീലഷ്മി വിജയനാണ് നായിക.
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാന്‍ലി ‘
എഡിറ്റിംഗ് – സാഗര്‍ ദാസ്.
കലാസംവിധാനം- അജി കുറ്റിയാനി.
മേക്കപ്പ സ്വേതിന്‍ വി.
സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ – വിവേക് .
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – വിനോദ് വേണഗോപാല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂര്‍ത്തിയായ ഇദ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
PRO വാഴൂര്‍ ജോസ്.

















