നെടുമങ്ങാട് മെല്‍ബണ്‍ ഗ്യാലറി നോക്കൗട്ട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ചിട്ടയായ പരിശീലനം നടത്തി മികവ് തെളിയിച്ച രണ്ടു കുട്ടി താരങ്ങള്‍ ക്രിക്കറ്റിന്റെ വിശാലമായ ലോകത്തേക്ക് എത്തുന്നു. തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക് സിദ്ധാര്‍ത്ഥ് പി.വിക്ക് സെലക്ഷന്‍ കിട്ടി. തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക് അദ്വൈത് എസ്.എസിനും സെലക്ഷന്‍ കിട്ടിയിരിക്കുകയാണ്. രണ്ടു പേരും നോക്കൗട്ട് ക്രിക്കറ്റ് അക്കാദമി കോച്ച് ഷഫീഖിന്റെ ശിക്ഷണത്തിലാണ് ക്രിക്കറ്റ് പരിശീലിക്കുന്നത്. പ്രൊഫഷണല്‍ മാച്ചുകളില്‍ ഇരുവരും കളിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗ്രൗണ്ടുകളില്‍ അദ്വൈതിന്റെ സ്പിന്‍ ബൗളിംഗ് മികച്ചതാണ്. പരിചയ സമ്പന്നരായ കളിക്കാരോടൊപ്പം മത്സരങ്ങളില്‍ കളിച്ചതിന്റെ ആത്മവിശ്വാസവും അദ്വൈതിനുണ്ട്. ബാറ്റിംഗിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്വൈത് ഉയര്‍ന്ന് നില്‍ക്കും. ഗ്രൗണ്ടില്‍ എപ്പോഴും ശഖ്തമായ സാന്നിധ്യമാണ് സിദ്ധാര്‍ത്ഥിന്റെ കഴിവ്. ഫീല്‍ഡിഗിലും ബാറ്റിംഗിലും മികവുറ്റ രീതിയില്‍ ടീമിനൊപ്പം നില്‍ക്കാനുള്ള മാനസികമായ കഴിവ് സിദ്ധാര്‍ത്ഥിനുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിലും ഈ രണ്ടു മിടുക്കന്‍മാരും മികവ് തെളിയിക്കുമെന്നതില്‍ തര്‍ക്കമില്ല

















