ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) ജനറല്‍ കൗണ്‍സില്‍ മുഖ്യമന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എം. പി, എം. എല്‍. എമാരായ ടോണി ചമ്മിണി, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, കൊച്ചി മേയര്‍ വി. കെ. മിനിമോള്‍, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്വിലിന്‍ ലോപ്പസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് ആന്റണി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെര്‍ണാഡ്, ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ പൗലോസ്, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം വിവേക് ഹരിദാസ്, എം. ജെ ടോമി, സി. ജെ ജോര്‍ജ്, എ. പി ആന്റണി, ടി. കെ ഷഹീര്‍, അഡ്വ. കെ. ഐ അബ്ദുള്‍ റഷീദ്, എറണാകുളം ജില്ലാ കളക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (നിരത്തുകളും പാലങ്ങളും) എന്നിവരാണ് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍.

















