Investigation

നാലു കോടിരൂപയ്ക്കായി ഭീഷണിയും വ്യാജ പ്രചാരണവും ഗൂഢാലോചനയും ?; പഴയ സുഹൃത്തിനെ വെട്ടിലാക്കാന്‍ അടവുകള്‍ പയറ്റി തോമസ് ചാക്കോയെന്ന ഫ്രോഡ്

പത്തു ലക്ഷം രൂപയില്‍ തട്ടിപ്പു തുടങ്ങി. പിന്നെ അത് ഒരുകോടി രൂപ വരെ ചോദിച്ച് ഭീഷണിയിലാക്കി. ഇപ്പോള്‍ അത് നാല് കോടിയിലേക്ക് എത്തിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യിക്കുന്ന പ്രൊഫഷണള്‍ മോഷണത്തിലേക്ക് മാറ്റി. പഴയൊരു സുഹൃത്തിന്റെ കൊള്ളസംഘത്തിനെതിരേ പരാതിയുമായി പോലീസിലും കോടതിയിലേക്കും എത്തിയിരിക്കുകയാണ് ഒരു വിദേശത്ത് ബിസിനസ് ചെയ്യുന്ന പ്രവാസി. യു.കെ. കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന സുബാഷ് ജോര്‍ജ് മാനുവലാണ് പരാതിക്കാരന്‍. ഇദ്ദേഹം അടക്കമുണ്ടായിരുന്ന കമ്പനിയില്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ഡയറക്ടറായിരുന്ന തോമസ് കൊച്ചു തൊള്ളയില്‍ ചാക്കോയ്‌ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. ആദ്യം രോഗിയാണെന്നും ചികിത്സിക്കാന്‍ വേണ്ടി പത്തുലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ രോഗം മാറണം എന്ന ഉദ്ദേശത്തോടെ സുബാഷ് ജോര്‍ജ് മാനുവല്‍ പത്തു ലക്ഷം രൂപ നല്‍കി.

ഇതിനു പിന്നാലെയാണ് ഒരുകോടി രൂപ ചോദിച്ചതും തര്‍ക്കമായതും. തുടര്‍ന്ന് സുബാഷ് ജോര്‍ജ് മാനുവലിനെതിരെ കമ്പനിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെയും, വ്യാജ വാര്‍ത്തകള്‍ പ്രധാന ചാനലുകളിലും ഓണ്‍ലൈനുകളിലും നല്‍കിയുമൊക്കെ തകര്‍ക്കാനും മോശമാക്കാനും ശ്രമിച്ചു. ഇതിനായി ചാക്കോ തന്റെ കുടുംബക്കാരെയും മാധ്യമ സുഹൃത്തുക്കളെയും ഉപയോഗിച്ചുവെന്നാണ് സംഭവം. സുബാഷ് ജോര്‍ജ് മാനുവല്‍ ഇതിനെരേ കോടതിയില്‍ കേസ് ഫല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍, സുബാഷ് മാനുവലില്‍ നിന്ന് എങ്ങനെയും നാല്‌കോടിരൂപ തട്ടിയെടുക്കാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞ് മുന്നോട്ടു പോവുകയാണ് കോട്ടയംകാരന്‍ ചാക്കോ. സുബാഷ് മാനുവലിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം ഇപ്പോള്‍ മാധ്യമങ്ങളും അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാക്കോ നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ ഫലം കാണുന്നില്ല.

തട്ടിപ്പും വെട്ടിപ്പും കള്ളത്തരങ്ങളും മാത്രം ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയിലെ തൊഴിലാളിയെപ്പോലെ കറുകച്ചാലില്‍ ഇരുന്ന് തോമസ് കൊച്ചുതൊള്ളയില്‍ ചാക്കോ യു.കെയില്‍ ബിസിനസ്സ് നടത്തി ജീവിക്കുന്ന സുബാഷ് ജോര്‍ജ് മാനുവലിനെതിരേ ബ്ലാക്ക്‌മെയില്‍ നാടകം കളിക്കുകയാണ്. അദികം വൈകാതെ തന്നെ നിയമവും നീതിന്യാവും ചാക്കോയെ പൂട്ടുമെന്നു തന്നെ വിശ്വസിക്കുകയാണ് ഈ പ്രവാസി ബിസിനസ്സുകാരന്‍. പഴയ സഹപ്രവര്‍ത്തകന്‍ തരുന്ന ഓരോ പണിക്കും മറുപണി നല്‍കാനും സുബാഷ് ജോര്‍ജ് മാനുവല്‍ തയ്യാറാണ്. പക്ഷെ, അത് നിയമപരമായി മാത്രമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

തട്ടിപ്പിന്റെ മുഖംമൂടിയണിഞ്ഞ ചാക്കോയുടെ നാടകം ഇങ്ങനെ

തോമസ് കൊച്ചുതെള്ളിയില്‍ ചാക്കോ
S/o. ചാക്കോ
C/o കുര്യാക്കോസ് ആന്റണി
തെല്ലി വീട്
കൂതറപ്പള്ളി
കറുകച്ചാല്‍
കോട്ടയം, കേരളം
ഇന്ത്യ – പിന്‍ 686540

തോമസ് ചാക്കോ യു.കെയിലെ ബിസിനസ്സില്‍ നിന്നും വിട്ട് കോട്ടയം കറുകച്ചാലില്‍ എത്തിയെങ്കിലും, യു.കെയിലെ തന്റെ സുഹൃത്തിന്റെ സമ്പാദ്യത്തിലെ കണ്ണ് എടുത്തിരുന്നില്ല. ബിസിനസ്സില്‍ ഒപ്പം നിന്നപ്പോള്‍ കണ്ടിരുന്നതെല്ലാം സുഹൃത്തില്‍ നിന്നും അടിച്ചെടുക്കാന്‍ ചാക്കോയുടെ കുരുട്ടു ബുദ്ധി പ്രവര്‍ത്തിച്ചു. ആദ്യം സ്വന്തം ശരീരത്തെ തന്നെ രോഗാവസ്ഥയിലാക്കിയുള്ള തട്ടിപ്പായിരുന്നു നടത്തിത്. രോഗമെന്നു കേട്ടാല്‍ ആരായാലും സഹായിക്കും. സുബാഷ് ജോര്‍ജ് മാനുവലും സഹായിക്കാന്‍ തയ്യാറായി. ആദ്യത്തെ പണാപഹരണം അങ്ങനെയായിരുന്നു. തോമസ് ചാക്കോ ചോദിച്ചത് പത്തുലക്ഷം രൂപയാണ്. ഇത്രയും പണം ചെലവഴിച്ചു ചികിത്സിക്കേണ്ട രോഗം വൈറല്‍ പനിയോ തൊണ്ട വേദനയോ അല്ലെന്ന് ആര്‍ക്കായാലും ബോധ്യമാകും.

അതുകൊണ്ടു തന്നെ ചികിത്സയ്ക്കായി പത്തുലക്ഷം രൂപ തോമസ് ചാക്കോ പറഞ്ഞ അക്കൗണ്ടിലേക്ക് സുബാഷ് ജോര്‍ജ് മാനുവല്‍ നല്‍കി. തിരിച്ചു തരാമെന്നു വാക്കു പറഞ്ഞ തോമസ് ചാക്കോയുടെ വാക്ക് പഴയചാക്കിനു സമമായി. സഹായിച്ച പണം തിരിച്ചു ചോദിച്ചു മടുത്ത സുബാഷ് ജോര്‍ജ് മാനുവല്‍ തോമസ് ചാക്കോയ്ക്ക് വക്കീല്‍ നോട്ടീസ് അയയ്‌ക്കേണ്ട അവസ്ഥയിലെത്തിച്ചു. എന്നിട്ടും വാങ്ങിയ പണം തിരിച്ചു തരില്ലെന്ന വാശിയിലായിരുന്നു തോമസ് ചാക്കോയും കുടുംബവും. പണം തിരിച്ചു കൊടുക്കാതിരിക്കാന്‍ ചാക്കോയ്‌ക്കൊപ്പം നിന്നു കുടുംബവും. ഇതോടെ പണാപഹരണമാണ് ചാക്കോയുടെയും സംഘത്തിന്റെ ഉദ്ദേശമെന്ന് സുബാഷ് ജോര്‍ജ് മാനുവല്‍ തിരിച്ചറിയുകയും ചെയ്തു. പിന്നീടുള്ള ഇടപെടലുഖള്‍ വളരെ സൂക്ഷിച്ചായിരുന്നു.

ചാക്കോയുടെ കണ്ണ് പണത്തില്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ സമയം മുതല്‍ ഓരോ നീക്കവും ജാഗ്രതയോടെ ആയിരുന്നു. എന്നിട്ടും, കൂര്‍മ്മ ബുദ്ധിയോടെ ചാക്കോ കരുക്കള്‍ നീക്കി. ഇനി കടം ചോദിച്ചാല്‍ കിട്ടില്ലെന്നും, മറിച്ച് വരുതിയില്‍ കൊണ്ടു വരികയോ, കീഴ്‌പ്പെടുത്തുകയോ ചെയ്യുക എന്നതിലേക്കു തിരിഞ്ഞു. അതിനായി തോമസ് ചാക്കോ സഹോദരീ ഭര്‍ത്താവായ കുര്യാക്കോസ് ആന്റണിയെയും, ഭാര്യ ത്രേസ്യാമ്മ കെ.സിയെയും, മകന്‍ ആല്‍വിന്‍ കുര്യാക്കോസിനെയും, ഒരു ധൈര്യത്തിന് കൂടെയുള്ള സുഹൃത്ത് ബൈജു തിട്ടലയിലിനെയും, പിന്നെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാന്‍ മനോരമ ഓണ്‍ലൈനിലെ റിപ്പോര്‍ട്ടര്‍ സിബി നിലമ്പൂറിനെയും കൂട്ടു പിടിച്ചു.

പിന്നീടുള്ള നീക്കങ്ങളെല്ലാം ഇവര്‍ ചേര്‍ന്നു നടത്തിയ ഫ്രോഡ് പരിപാടികളാണ്. ഇവരുടെ ഉദ്ദേശ്യം പരാതിക്കാരനില്‍ നിന്ന് ഒരു കോടി രൂപ ബ്ലാക്ക് മെയില്‍ ചെയ്ത് തട്ടിയെടുക്കുക എന്നതായിരുന്നു. ഇതിനായി സുബാഷ് ജോര്‍ജ് മാനുവലിനെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടാന്‍ മനോരമ ലേഖകനെ ഉപയോഗിച്ചു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് തെറ്റ് ബോധ്യമായചതിനെ തുടര്‍ന്ന് മനോരമ ആ വാര്‍ത്തകള്‍ നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചതാണെന്നും വ്യാജ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചെയ്ത റിപ്പോര്‍ട്ടര്‍ സിബി നിലമ്പൂര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, തനിക്കെതിരേ തെറ്റിധ്ധാരണാ ജനകവും അവാസ്തവവും പ്രചരിപ്പിച്ച വ്യക്തിക്കെതിരേ കേസുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ്് സുബാഷ് ജോര്‍ജ് മാനുവല്‍.

ഇതിനു ശേഷം വീണ്ടും ചാക്കോയും സംഘവും വ്യാജ പരാതികള്‍ നല്‍കാന്‍ തുനിഞ്ഞിറങ്ങി. ഇത്തവണ ചാക്കോയുടെ സഹോദരീ ഭര്‍ത്താവ് കുര്യാക്കോസ് ആന്റണിയാണ് വ്യാജ പരാതി നല്‍കിയത്. കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ 2026 ലെ ക്രൈം നമ്പര്‍ 0319 രജിസ്റ്റര്‍ ചെയ്തു. ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പരാതി. സുബാഷ് ജോര്‍ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള മെസ്സേഴ്‌സ് ബീ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന് വന്‍ തുക കൈമാറ്റം ചെയ്തതായിട്ടായിരുന്നു ആരോപണം. എന്നാല്‍, ആ കമ്പനി സുബാഷ് ജോര്‍ജ് മാനുവലിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ല. എന്നിട്ടും, അത് സുബാഷ് ജോര്‍ജ് മാനുവലിന്റേതാണെന്ന് വരുത്തി തീര്‍ത്ത് പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള പരാതിയായിരുന്നു അത്.

പരാതിയിന്‍ മേല്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടേത്തി. പ്രതി ആരോപിച്ചതു പോലെ 99,04,013 രൂപയുടെ കൈമാറ്റം കണ്ടെത്തിയിട്ടില്ല. സുബാഷ് ജോര്‍ജ് മാനുവലിനെ മോശപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണെന്ന് ബോധ്യമായി. കൂടുതല്‍ അന്വേഷണത്തില്‍ സഹോദരീ ഭര്‍ത്താവും ചാക്കോയുടെ കൂട്ടുകാരനും ക്രിപ്റ്റോ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനായി 22,00,000 രൂപയില്‍ താഴെയുള്ള തുക മാത്രം മെസ്സേഴ്‌സ് ബീ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിലിരിക്കുമ്പോഴാണ് ചാക്കോയുടെ വ്യാജ വാര്‍ത്താ തന്ത്രം ഉണ്ടായത്. 22.05.2026ല്‍ മനോരമ ഓണ്‍ലൈനില്‍ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടത്.

സുബാഷ് ജോര്‍ജ് മാനുവല്‍ കോടിക്കണക്കിന് രൂപ വഞ്ചിച്ചെന്നും പോലീസ് എത്തിയപ്പോള്‍ സുബാഷ് ജോര്‍ജ് മാനുവല്‍ വിദേശത്തേക്ക് മുങ്ങിയെന്നും, ശ്രീലങ്ക, പാകിസ്ഥാ പൗരന്മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശ പൗരന്മാര്‍ വഞ്ചിക്കപ്പെട്ടുവെന്നും, കേരളത്തിലെയും മറ്റിടങ്ങളിലെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സുബാഷ് ജോര്‍ജ് മാനുവലിനെതിരേ പരാതികള്‍ പ്രവഹിക്കുന്നുണ്ടെന്നുമായിരുന്നു വാര്‍ത്ത. വ്യാജ പരാതിയും അതിന്‍ മേലുള്ള കേസിലും സുബാഷ് ജോര്‍ജ് മാനുവല്‍ ഹൈക്കോടതിയെ സമീപിക്കുകയും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാവുന്നതാണെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം രേഖപ്പെടുത്തിയ ശേഷം നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നു. എന്നിട്ടും, വാര്‍ത്ത വന്നത് സുബാഷ് ജോര്‍ജ് മാനുവല്‍ വലിയ കുറ്റക്കാരനും തട്ടിപ്പു വീരനുമെന്ന നിലയിലാണ്.

ഈ വാര്‍ത്ത കൊണ്ട് സുബാഷ് ജോര്‍ജ് മാനുവലിന്റെ പ്രശസ്തിക്കും നിലയ്ക്കും ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കും ഗുരുതരമായ ദോഷം വരുത്തുമെന്ന് തോമസ് ചാക്കോയ്ക്ക് അറിയാമായിരുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ ഒരു ബിസിനസ്സുകാരനെ കുറിച്ചു വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെ കുറിച്ച് തോമസ് ചാക്കോയ്ക്ക് കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു. വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും ബിസിനസ്സ് സഹകാരികളും പരിചയക്കാരും സുബാഷ് ജോര്‍ജ് മാനുവലിനെ തെറ്റിദ്ധരിക്കേണ്ട സ്ഥിതിയുണ്ടായി. ഇത് നേരിട്ടു തന്നെ അറിയിക്കുകയും ചെയ്തു. ചാക്കോയുടെയും സംഘത്തിന്റെയും പ്രവൃത്തികള്‍ സുബാഷ് ജോര്‍ജ് മാനുവലിന് വ്യക്തിപരമായ പ്രശസ്തി, പ്രൊഫഷണല്‍ നില, ബിസിനസ് താല്‍പ്പര്യങ്ങള്‍, സാമൂഹിക ആദരവ് എന്നിവയ്ക്ക് വലിയ ക്ഷതമുണ്ടാക്കി. ഇതിനെ ചെറുക്കുകയാണ് ലക്ഷ്യം. വ്യാജ വാര്‍ത്തകള്‍ നല്‍കിയും, വ്യാജ പരാതികള്‍ നല്‍കിയും നാല് കോടി രൂപ ആവശ്യപ്പെടുന്നത് ഫ്രോഡുകളുടെ സ്ഥിരം പരിപാടിയാണ് ഇത്തരം തട്ടിപ്പുകള്‍ക്കു മുമ്പില്‍ തലകുനിക്കാന്‍ മനസ്സില്ലെന്നാണ് സുബാഷ് ജോര്‍ജ് മാനുവല്‍ പറയുന്നത്.

Latest News