Saudi Arabia

സാമ്പത്തിക, ആസൂത്രണ മേഖലകളിൽ കൈകോർക്കാൻ സൗദിയും ഒമാനും; സലാലയിൽ നിർണായക ധാരണ

ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, വ്യവസായ മേഖലകളിലെ ഏകോപന സമിതി ദോഫാർ ഗവർണറേറ്റിലെ സലാലയിൽ യോഗം ചേർന്നു.

2026-2028 കാലയളവിലേക്കുള്ള സാമ്പത്തിക-ആസൂത്രണ സഹകരണ ധാരണാപത്രം (MoU) നടപ്പാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലും ഇരുപക്ഷവും ഒപ്പുവച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക, ആസൂത്രണ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഒമാൻ സാമ്പത്തിക മന്ത്രാലയവും സൗദി അറേബ്യയിലെ സാമ്പത്തിക-ആസൂത്രണ മന്ത്രാലയവും തമ്മിലാണ് ധാരണ.

Tags: OmanSAUDI