തൈരും പച്ചക്കറികളും മസാലകളും ചേർത്തുണ്ടാക്കുന്ന ലളിതമായ വിഭവങ്ങൾക്ക് നേപ്പാളിലെ പരമ്പരാഗത ഭക്ഷണരീതിയിൽ വലിയ സ്ഥാനമുണ്ട്. അതിൽ രുചിയിലും തയാറാക്കാനുള്ള എളുപ്പത്തിലും ഏറെ ശ്രദ്ധേയമായ ഒന്നാണ് ചകുനി.
ചേരുവകൾ
ഉരുളക്കിഴങ്ങ് – 2 വലുത്
സാലഡ് വെള്ളരിക്ക – 1 എണ്ണം
കട്ടത്തൈര് – 1 കപ്പ്
സവാള – 1 ചെറിയത്
പച്ചമുളക് – 1–2 എണ്ണം
മല്ലിയില – ആവശ്യത്തിന്
ജീരകം – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – 1 ടീസ്പൂൺ
കടുകെണ്ണ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് നന്നായി കഴുകി വേവിച്ചെടുക്കുക. അധികം ഉടഞ്ഞുപോകാതെ വേവിച്ച ശേഷം തണുപ്പിച്ച് തൊലി കളയാം. പിന്നീട് ചെറിയ കഷണങ്ങളായി മുറിക്കുക. വെള്ളരിക്ക കഴുകി ചെറിയ കഷണങ്ങളായി അരിയുക. വെള്ളരിക്കയിൽ അധികം വെള്ളമുണ്ടെങ്കിൽ ചെറുതായി പിഴിഞ്ഞെടുത്ത ശേഷം ഉപയോഗിക്കുന്നത് നല്ലതാണ്. സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. അടുത്തതായി ഒരു വലിയ പാത്രത്തിൽ കട്ടത്തൈര് എടുത്ത് നന്നായി അടിച്ചുടക്കുക. ഇതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

















