സ്വാശ്രയ നഴ്സിങ്: മാനേജ്മെന്റ് സീറ്റിൽ ആദ്യ അലോട്മെന്റ്
സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈമാസം ആറിനകം പ്രവേശനം നേടണം. രണ്ടാം അലോട്മെന്റ് എട്ടിനും പ്രവേശനം 11നകവും മൂന്നാം അലോട്മെന്റ് 15നും പ്രവേശനം 18നകവും നടക്കും.
പിജി നഴ്‌സിങ് കാറ്റഗറി ലിസ്റ്റ്
പിജി നഴ്‌സിങ് കോഴ്‌സിലേക്കുള്ള താൽക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതി 5നു രാവിലെ 10 വരെ [email protected] എന്ന ഇ മെയിലിൽ നൽകാം.
ബർക്‌ബെക് ലണ്ടൻ ക്യാംപസ് ബെംഗളൂരുവിൽ
ബർക്‌ബെക് ലണ്ടൻ സർവകലാശാലയുടെ ക്യാംപസ് ബെംഗളൂരുവിൽ വരുന്നു. വിദേശ സർവകലാശാലകളുടെ ഓഫ് ക്യാംപസുകൾ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകൾക്ക് ആവശ്യമായ അക്കാദമിക്, റഗുലേറ്ററി, ഗുണനിലവാര മാനദണ്ഡങ്ങൾ ബെംഗളൂരു ക്യാംപസിലുണ്ടായിരിക്കണമെന്നു യുജിസിയുടെ നിർദേശത്തിലുണ്ട്.

















